ഇംറാൻ ഖാൻ

യുദ്ധം: ഇമ്രാൻ ഖാന് ഉടൻ പരോൾ നൽകണമെന്ന്പി.ടി.ഐ

ഇസ്‍ലാമാബാദ്: ഇന്ത്യയുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഉടൻ ജയിൽ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഖൈബർ പഖ്തൂൻഖ്വ മുഖ്യമന്ത്രി അലി അമിൻ ഗണ്ടപുർ ആണ് ഇസ്‍ലാമാബാദ് ഹൈകോടതിയിൽ ഹരജി നൽകിയത്.

ഇമ്രാന്റെ തഹരീകെ ഇൻസാഫ് പാർട്ടിയാണ് ഇക്കാര്യം വാട്സ്ആപ്പിലൂടെ അറിയിച്ചത്. 2023 മുതൽ റാവൽപിണ്ടിയിലെ അദിയാല ജയിലിൽ കഴിയുകയാണ് 72കാരനായ ഇമ്രാൻ. ദേശീയ ഐക്യത്തിനു വേണ്ടിയും അദിയാല ജയിലിനുനേരെ ഡ്രോൺ ആക്രമണമുണ്ടാവുമെന്ന ഭയം കാരണവും ഇമ്രാന് ഉടൻ പരോൾ നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. 

Tags:    
News Summary - PTI demands immediate parole for Imran Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.