തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബറാക് ഒബാമക്കെതിരെ പ്രതിഷേധം

വാഷിങ്ടൺ: മിഡ് ടേം തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമക്ക് നേരെ പ്രതിഷേധം. മിഷിഗണിൽ ശനിയാഴ്ച നടന്ന റാലിക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഡെമോക്രാറ്റിക് ഗവർണർ ഗ്രേറ്റ്ചെൻ വിറ്റ്മെറിന്റെ പ്രചാരണത്തിനായാണ് അദ്ദേഹമെത്തിയത്.

ഒബാമയുടെ പ്രസംഗത്തിനിടെ ഒരാൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. എന്നാൽ, ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളുടെ ബഹളം കാരണം പ്രതിഷേധക്കാരൻ പറഞ്ഞത് ആരും കേട്ടില്ല. പ്രതിഷേധവുമായി എത്തിയ ആളിനോട് സൗമ്യമായാണ് ഒബാമ മറുപടി നൽകിയത്.

ഇപ്പോൾ താനാണ് സംസാരിക്കുന്നതെന്ന് ഒബാമ പറഞ്ഞു. നമ്മുടെ ജനാധിപത്യക്രമം അനുസരിച്ച് താൻ സംസാരിച്ചതിന് ശേഷം നിങ്ങൾക്ക് അവസരം ലഭിക്കുമെന്ന് ഒബാമ പ്രതിഷേധക്കാരനോട് പറഞ്ഞു. ഡെമാക്രാറ്റിക് പാർട്ടി നേതാക്കളിൽ ഏറ്റവും ജനകീയനായ വ്യക്തിയാണ് ബറാക് ഒബാമ.

Tags:    
News Summary - Protestor heckles former US Prez Barack Obama at Michigan rally ahead of mid-term polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.