കിയവ്: യുക്രെയ്ൻ സൈന്യം കീഴടങ്ങിയില്ലെങ്കിൽ ആക്രമിക്കുമെന്ന ഭീഷണിയമായി രാജ്യത്തെ റഷ്യൻ അനുകൂലികളായ വിമതർ. യുക്രെയ്ൻ നഗരമായ മാരിപോളിലെ വിമതരാണ് ഭീഷണി മുഴക്കിയത്. ഇന്‍റർഫാക്സ് ന്യൂസ് ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിമത കമാൻഡറായ എഡ്വേർഡ് ബാസുരിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
അതേസമയം, യുക്രെയ്നിലെ പ്രധാനനഗരങ്ങളിലെല്ലാം വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഖാർക്കീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണെന്നും വാർത്തകളുണ്ട്. യുക്രെയ്നിന്റെ പടിഞ്ഞാറൻ പ്രദേശത്തേക്ക് എത്താനും റഷ്യ ശ്രമം തുടങ്ങി.
റഷ്യൻ ആക്രമണത്തിൽ തകർന്ന നഗരങ്ങളുടെ സാറ്റ്ലെറ്റ് ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം, ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ ബന്ദികളാക്കിയെന്ന ആരോപണവുമായി റഷ്യ രംഗത്തെത്തി. എന്നാൽ, ഇതുവരെ ഇത്തരം വിവരങ്ങളൊന്നും തങ്ങൾക്ക് ലഭ്യമായിട്ടില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.