ടോക്യോ: സഹപാഠിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ രാജകീയ പദവികൾ നഷ്ടമായ ജപ്പാനിലെ മുൻ രാജകുമാരി മാകോ ഭർത്താവിനൊപ്പം യു.എസിലേക്ക്. കഴിഞ്ഞ മാസമാണ് 30 കാരിയായ മാകോയും സുഹൃത്ത് കേയി കൊമുറോയും തമ്മിലുള്ള വിവാഹം നടന്നത്.
ന്യൂയോർക്കിൽ താമസിക്കാനാണ് ഇരുവരുടെയും തീരുമാനം. നരുഹിയോ ചക്രവർത്തിയുടെ അനന്തരവളാണ് മാകോ. 2012ൽ ടോക്യോയിലെ ഇൻറർനാഷനൽ ക്രിസ്ത്യൻ കോളജിൽ നിയമപഠനത്തിനിടെയാണ് മാകോ കൊമുറോയെ കണ്ടുമുട്ടിയത്. സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു.
ജപ്പാനിലെ നിയമപ്രകാരം രാജകുടുംബത്തിലെ പെൺകുട്ടികൾ സാധാരണക്കാരെ വിവാഹം കഴിച്ചാൽ രാജപദവി നഷ്ടമാകും. എന്നാൽ, പുരുഷന്മാർക്ക് നിയമം ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.