മാകോ രാജകുമാരിയുടെ വിവാഹം 26ന്​; വരൻ സാധാരണ പൗരൻ, മാകോയുടെ രാജപദവിയും അധികാരങ്ങളും നഷ്​ടപ്പെടും

ടോക്യോ: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ജപ്പാനിലെ രാജകുമാരി മാകോയും സഹപാഠിയും സുഹൃത്തുമായ കെയി കൊമുറോയും തമ്മിൽ വിവാഹിതരാകാൻ പോകുന്നു. ഈ മാസം 26നാണ്​ വിവാഹം തീരുമാനിച്ചിരിക്കുന്നത്​.രാജകുടുംബമാണ്​ വിവരം അറിയിച്ചത്​.

വിവാഹത്തിനുശേഷം ഇരുവരും യു.എസിലേക്ക്​ പോകുമെന്നാണ്​ റിപ്പോർട്ടുകൾ. ജപ്പാനിലെ അകിഷിതോ രാജകുമാര​െൻറ മൂത്ത മകളാണ്​ 29കാരിയായ മാകോ. നരുഹിതോ രാജാവി​െൻറ അനന്തരവളും​.

നിയമമേഖലയുമായി ബന്ധപ്പെട്ട്​ യു.എസിൽ ജോലി ചെയ്യുകയാണ്​ സാധാരണക്കാരനായ കൊമുറോ. 2017ലാണ്​ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്​. ടോക്യോയിലെ ഇൻറർനാഷനൽ ക്രിസ്​ത്യൻ കോളജിലെ സഹപാഠികളായിരുന്നു ഇരുവരും.

രാജകുടുംബത്തിലെ വനിതകൾ സാധാരണക്കാരെ വിവാഹം കഴിച്ചാൽ അവരുടെ രാജപദവിയും അധികാരങ്ങളും നഷ്​ടപ്പെടും. അതിനാൽ വിവാഹത്തോടെ മാകോയും സാധാരണക്കാരിയാകും. എന്നാൽ, പുരുഷന്മാർക്ക്​ ഈ നിയമം ബാധകമല്ല. രാജകുടുംബത്തിലെ എതിർപ്പാണ്​ വിവാഹം വൈകാൻ കാരണം.

അതിനിടെ കൊമുറോ ഉന്നതപഠനത്തിനായി യു.എസിലേക്കു പോയി. ആചാരപ്രകാരം ലഭിക്കേണ്ട 12 ലക്ഷം ഡോളർ വേണ്ടെന്നുവെച്ചാണ്​ മാകോ വിവാഹം കഴിക്കുന്നത്​. വിവാഹം ലളിതമാക്കാനാണ്​ ഇരുവരുടെയും തീരുമാനം.

Tags:    
News Summary - Princess Mako and Kei Komuro to marry on Oct. 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.