പോർട്ട് ലൂയിസ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസിലെത്തി. 11, 12 തീയതികളിൽ നടക്കുന്ന മൗറീഷ്യസ് ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. പോർട്ട് ലൂയിസ് അന്താരാഷ്ര്ട വിമാനത്താവളത്തിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ രാംഗൂലം അദ്ദേഹത്തെ സ്വീകരിച്ചു.
ഇന്ത്യൻ നാവികസേനയുടെ കപ്പലിനൊപ്പം ഇന്ത്യൻ പ്രതിരോധ സേനയുടെ ഒരു സംഘവും ആഘോഷങ്ങളിൽ പങ്കെടുക്കും. ഇന്ത്യയുടെ ധനസഹായത്തോടെയുള്ള 20ലധികം പദ്ധതികളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
‘എൻ്റെ സുഹൃത്തും പ്രധാനമന്ത്രിയുമായ ഡോ. നവീൻചന്ദ്ര രാംഗൂലത്തെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി സംവദിക്കാനും ഞാൻ ആഗ്രഹിക്കുന്നു’ പ്രധാനമന്ത്രി മോദി തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. മൗറീഷ്യസ് സമുദ്ര അയൽക്കാരനും ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന പങ്കാളിയുമാണ്. പങ്കിട്ട മൂല്യങ്ങളാലും ആഴത്തിൽ വേരൂന്നിയ സാംസ്കാരിക ബന്ധങ്ങളാലും ഞങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. തന്റെ സന്ദർശനം നമ്മുടെ സൗഹൃദത്തിന്റെ അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തുകയും ഇന്ത്യ-മൗറീഷ്യസ് ബന്ധങ്ങളിൽ തിളക്കമാർന്ന അധ്യായം കെട്ടിപ്പടുക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.