യു.എസ് സ്റ്റേറ്റ്, പ്രതിരോധ സെക്രട്ടറിമാരുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തി

കിയവ്: യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 24ന് യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം യു.എസ് ഉദ്യോഗസ്ഥരും സെലൻസ്കിയും തമ്മിൽ നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്.

"യുക്രെയ്ൻ പൗരൻമാർ ഇന്ന് വളരെ ശക്തരായത് പോലെ യുക്രെയ്നും യു.എസും തമ്മിലുള്ള സൗഹൃദവും പങ്കാളിത്തവും ഇന്ന് എന്നത്തേക്കാൾ വളരെ ശക്തമാണ്"- സെലൻസ്കി ട്വീറ്റ് ചെയ്തു.

യു.എസ് ഉദ്യോഗസ്ഥർ പ്രസിഡന്‍റ് സെലൻസ്കിയുമായി സംസാരിക്കുകയാണെന്നും അവർ യുക്രെയ്നെ സഹായിക്കാൻ സാധ്യതയുണ്ടെന്നും സെലൻസ്കിയുടെ സഹായി ഒലെക്‌സി അരെസ്റ്റോവിച്ച് ഞായറാഴ്ച അറിയിച്ചിരുന്നു.

കൂടുതൽ ശക്തമായ ആയുധങ്ങൾ യുക്രെയ്ന് നൽകണമെന്ന് അദ്ദേഹം വീണ്ടും യു.എസിനോട് അഭ്യർഥിച്ചിട്ടുണ്ട്. കൂടുതൽ ആയുധം ലഭിക്കുകയാണെങ്കിൽ സാധാരണക്കാരെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് തടയാൻ സാധിക്കുമെന്നും സെലൻസ്കിയുടെ സഹായി പറഞ്ഞു.

കൂടുതൽ ശക്തമായ ആയുധങ്ങൾക്ക് വേണ്ടി അഭ്യർഥിച്ചെങ്കിലും യു.എസ് ഇതുവരെ നൽകി വന്ന സഹായങ്ങളിൽ താൻ നന്ദിയുള്ളവനാണെന്ന് സെലൻസ്കി പറഞ്ഞിരുന്നു.

Tags:    
News Summary - President Zelensky Meets Top US Diplomats In Kyiv Amid War, Says Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.