ഇസ്താംബുളിലെ പ്രാചീനമായ ബ്ലൂമോസ്ക് പോപ് ലിയോ സന്ദർശിച്ചു; പ്രാർഥിച്ചില്ല

ഇസ്താംബുൾ: ഇസ്താംബുളിലെ പ്രാചീനമായ ബ്ലൂമോസ്ക് പോപ് ലിയോ സന്ദർശിച്ചു; പക്ഷേ പ്രാർഥിച്ചില്ല. ഓർത്തഡോകസ് പാത്രിയാർക്കുകളുമായുള്ള ബന്ധം കൂടുതൽ ഉറപ്പിക്കാനാണ് അദ്ദേഹം ഇവിടത്തെ യാത്രയിൽ ശ്രമിച്ചത്. കിഴക്കും പടിഞ്ഞാറുമുള്ള ചർച്ചുകൾ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പള്ളിയിലെത്തിയ പോപ് ലിയോ ഷൂസുകൾ അഴിച്ചുവെച്ചു. വെള്ള സോക്സിട്ട് പതിയെ പതിനേഴാം നുറ്റാണ്ടിൽ നിർമിച്ച പള്ളിയിലൂടെ പതിയെ നടന്ന് അതിന്റെ മനോഹരമായ ടൈലുകൾ ആസ്വദിച്ചു. പിന്നെ ഉയർന്ന മകുടത്തിലെ കൊത്തുവേലകളും അതിൽ പതിച്ചിട്ടുള്ള അറബിക് വചനങ്ങളും കണ്ടു. ഒപ്പം നടന്ന പള്ളിയിലെ ഇമാം ഓരോന്നും അ​ദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു.

വത്തിക്കാൻ അറിയിച്ചിരുന്നത് പോപ് ലിയോ പള്ളിയിൽ കുറച്ചു സമയം നിശബ്ദമായി പ്രാർഥിക്കുമെന്നായിരുന്നു. എന്നാൽ അതുണ്ടായില്ല. ഇവിടത്തെ ഇമാം അസ്ഗിൻ ടുങ്ക പോപ്‍ലിയോയെ പ്രാർഥനക്കായി ക്ഷണിച്ചെങ്കിലും അദ്ദേഹം നിരാകരിക്കുകയായിരുന്നു.

എന്നാൽ പോപ് അദ്ദേഹത്തിന്റെ സന്ദർശനോദ്ദേശം നിശബ്ദമായി നിർവഹിക്കുകയായിരുന്നെന്ന് വത്തിക്കാൻ വക്താവ് മറ്റി​യോ ബ്രൂണിപറഞ്ഞു. അദ്ദേഹം തന്റെ വിചിന്തനങ്ങളും നിരീക്ഷണങ്ങളും നിശബ്ദമായി നിർവഹിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സുൽത്താൻ അഹമ്മദ് മോസ്കിൽ ലിയോയുടെ മുൻഗാമികളായ എല്ലാ പോപ്പുമാരും സന്ദർശിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പായ ലിയോയും അവരുടെ പാത പിന്തുടരുകയായിരുന്നു. മുസ്ലിം ഭൂരിപക്ഷമായ തുർക്കിയിൽ ഔദ്യോഗികമായി ഈ മോസ്ക് സുൽത്താൻ അഹമ്മദ് മോസ്ക് എന്നാണ് അറിയപ്പെടുന്നത്.

ഉച്ചക്കുശേഷം പോപ് ലിയോ ലോക ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ആത്മീയ നോതാവായ പാട്രിയാർക് ബെർത്തലോമേവിനൊപ്പം സെയിന്റ് ജോർജ് പാട്രിയാർക് ചർച്ചിൽ പ്രാർത്ഥിച്ചു. 

Tags:    
News Summary - Pope Leo visited Istanbul's ancient Blue Mosque; did not pray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.