ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ 

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​ടു​ത്ത​വ​ർ​ഷം ഇ​ന്ത്യ​യി​ലേ​ക്ക്

അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. സു​ഡാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം റോ​മി​ലേ​ക്കു മ​ട​ങ്ങ​വേ​യാ​ണ് പ്ര​ഖ്യാ​പ​നം. ഈ ​വ​ർ​ഷം മം​ഗോ​ളി​യ സ​ന്ദ​ർ​ശി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. മം​ഗോ​ളി​യ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ പോ​പ്പാ​യി​രി​ക്കും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസീസ് മാർപാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.

ആഗസ്റ്റ് ആദ്യവാരം ലോക യുവജന ദിനത്തിൽ പോർച്ചുഗലിലെ ലിസ്ബണിൽ ഉണ്ടാകുമെന്നും ഫ്രാൻസിലെ മാർസെയിൽ സെപ്തംബർ 23-ന് മെഡിറ്ററേനിയൻ ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Tags:    
News Summary - Pope Francis planning India, Mongolia trips after Lisbon, Marseille

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.