സ്വവർഗ ബന്ധത്തിന് നിയമപരിരക്ഷ നൽകണം, അവരും ദൈവത്തി​െൻറ മക്കൾ: നിലപാടറിയിച്ച്​ മാർപ്പാപ്പ

വത്തിക്കാൻ: സ്വവർഗ ബന്ധത്തിന് നിയമപരിരക്ഷ നൽകണമെന്ന്​ ഫ്രാൻസിസ്​ മാർപ്പാപ്പ ആവശ്യപ്പെട്ടു. റോം ചലച്ചിത്രമേളയിൽ ബുധനാഴ്ച പ്രദർശിപ്പിച്ച "ഫ്രാൻസെസ്കോ" എന്ന ഡോക്യുമെന്‍ററിയിലായിരുന്നു സ്വവർഗ ബന്ധങ്ങൾ അധാർമ്മികമാണെന്ന മുൻഗാമികളുടെ നിലപാട് തിരുത്തിക്കൊണ്ട്​ ഫ്രാൻസിസ് മാർപ്പാപ്പ രംഗത്തെത്തിയത്​.

സ്വവർഗ പ്രണയിനികൾക്കും കുടുംബ ജീവിതത്തിന് അവകാശമുണ്ട്​. അവരും ദൈവത്തി​െൻറ മക്കളാണ്​. സ്വവർഗാനുരാഗിയായത്​ കൊണ്ട്​ ആരെയും പുറത്താക്കുകയോ, ദയനീയമായ അവസ്ഥയിലേക്ക്​ നയിക്കുകയോ ചെയ്യരുതെന്നും ഫ്രാൻസിസ്​ മാർപ്പാപ്പ പറഞ്ഞു. മുമ്പും സ്വവർഗാനുരാഗികൾക്ക്​ വേണ്ടി ശബ്​ദിച്ചിട്ടുള്ളയാളാണ്​ മാർപ്പാപ്പ. സ്വവർഗാനുരാഗികൾ, ജിപ്സികള്‍, ജൂതര്‍ എന്നിവര്‍ക്കെതിരെ ക്രോധം പ്രകടിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെ അദ്ദേഹം ഹിറ്റ്​ലറോടായിരുന്നു ഉപമിച്ചത്​.

Tags:    
News Summary - Pope Francis calls for civil union laws for same-sex couples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.