ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധം പരിഹരിക്കാൻ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡന്റ് വ്ലാഡമീർ പുടിന് മുന്നിലാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ചർച്ചയും നയതന്ത്രവുമാണ് പ്രശ്നം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് അദ്ദേഹം പറഞ്ഞു. ഫോണിലൂടെയാണ് ഇരു രാഷ്ട്ര നേതാക്കളും സംസാരിച്ചത്.
സമർഖണ്ഡിൽ ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിലെ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഇരുവരും തമ്മിൽ സംസാരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചർച്ചയായി. ഊർജ രംഗത്തെ സഹകരണം, വ്യപാരവും നിക്ഷേപവും പ്രതിരോധം, സുരക്ഷ സഹകരണം എന്നിവ സംബന്ധിച്ചാണ് ചർച്ച നടന്നത്.
ജി 20 രാജ്യങ്ങളുടെ അധ്യക്ഷത ഇന്ത്യ വഹിക്കുന്നതുമായി ബന്ധപ്പെട്ടും ഇരു രാഷ്ട്രനേതാക്കളും തമ്മിൽ ചർച്ച നടന്നു. വരും നാളുകളിലും ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അറിയിച്ചാണ് ഇരുവരും സംഭാഷണം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.