പ്ലൂട്ടോ ഇവിടെത്തന്നെയുണ്ട്; അതിശയങ്ങളുമായി

കാലിഫോർണിയ: സമ്പൂർണ ഗ്രഹമാകാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് 16 വർഷങ്ങൾക്ക് മുമ്പ് 'കുള്ളൻ ഗ്രഹ'മായി പദവി താഴ്ത്തിയ പ്ലൂട്ടോ വീണ്ടും അത്ഭുതപ്പെടുത്തുന്നു. പ്ലൂട്ടോയിൽ മഞ്ഞിന്റെ അഗ്നിപർവതങ്ങളുടെ സാന്നിധ്യമുണ്ടെന്നും ഇത് സ്ഥിരീകരിക്കാനാകും വിധം പ്രതലത്തിൽ നിരവധി അടയാളങ്ങളുണ്ടെന്നും യു.എസിന്റെ ഏറ്റവും പുതിയ പഠനം പറയുന്നു. സൗരയൂഥത്തിൽ എങ്ങും കാണപ്പെടാത്ത സവിശേഷത ഒളിപ്പിച്ചുവെച്ച നിഗൂഢ ഗ്രഹമാണ് പ്ലൂട്ടോയെന്നും ഇതു സംബന്ധിച്ച് പഠനം നടത്തിയ നാസയുടെ ന്യൂ ഹൊറൈസൺ ദൗത്യ പേടകം നൽകിയ വിവരങ്ങൾ പറയുന്നു. അഗ്നിപർവതങ്ങളിൽ നിന്ന് പ്രവാഹമുണ്ടായതിന്റെ ശേഷിപ്പായി കിലോമീറ്ററുകളോളം നീളത്തിലും ഉയരത്തിലും കൂനകളായും ഗർത്തങ്ങളായും പ്രതലം മാറിയിട്ടുണ്ട്. പ്രതലത്തിൽ നിന്ന് 100 മുതൽ 200 കിലോമീറ്റർ വരെ ആഴത്തിൽ ജലസമൃദ്ധമായ സമുദ്രം ഉണ്ടായിരിക്കാമെന്നും നേച്വർ കമ്യൂണിക്കേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം നിരീക്ഷിക്കുന്നു.

പേടകം വികസിപ്പിച്ച ദൃശ്യത്തിൽ വെളിവായ രണ്ടു വലിയ കൂനകളെ റൈറ്റ് മോൺസ് എന്നും പിക്കാഡ് മോൺസ് എന്നുമാണ് വിളിക്കുന്നത്. ഇവ ക്രയോവോൾക്കാനോ (ഹിമ അഗ്നിപർവതങ്ങൾ) ആണെന്നും വിശദീകരിക്കുന്നു. അഗ്നിപർവതങ്ങളിൽ നിന്നും പ്രവഹിക്കുന്ന, പാറ ഉരുകിയ ലാവക്കു പകരം തണുത്തുറഞ്ഞ അമോണിയയിൽനിന്നും ജലത്തിൽനിന്നും രൂപംകൊള്ളുന്ന പ്രവാഹമാണ് ക്രയോവോൾക്കാനോകൾ.

Tags:    
News Summary - Pluto is here; With surprises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.