കാറ്റിൽ അപകടത്തിൽപെട്ട കളിക്കൂട്
സിഡ്നി: കൊടുങ്കാറ്റിൽ മുകളിലേക്ക് പറന്നുപൊങ്ങിയ ജംപിങ് കാസ്ലി(കളിക്കൂട്)ൽനിന്ന് താഴേക്കുവീണ് അഞ്ചു കുട്ടികൾ മരിച്ചു. ആസ്ട്രേലിയയിലെ ടാസ്മാനിയ മേഖലയിൽ ഡെവൺപോർട്ടിലെ ഹിൽക്രെസ്റ്റ് പ്രൈമറി സ്കൂളിലാണ് ദുരന്തം. അഞ്ചും ആറും വയസ്സുള്ള കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ കളിക്കൂട് പറന്നുപൊങ്ങുകയായിരുന്നു.
നാലു കുട്ടികൾ സംഭവത്തിനുടനും ഒരു കുട്ടി ആശുപത്രിയിലുമാണ് മരണത്തിന് കീഴടങ്ങിയത്. നാലു കുട്ടികൾ ചികിത്സയിലുള്ളതിൽ മൂന്നു പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സ്കൂളിൽ പ്രൈമറി വിഭാഗത്തിെൻറ അവസാന ദിനമായതിനാൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അതിനിടെയാണ് ദുരന്തമുണ്ടായത്.
10 മീറ്റർ ഉയരത്തിലേക്ക് പറന്ന ജംപിങ് കാസ്ലിൽനിന്നാണ് കുട്ടികൾ താഴെ പതിച്ചത്. അപകടത്തിൽപെട്ടവരെ ഹെലികോപ്റ്ററുകളിലായി ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.