മനുഷ്യക്കടത്തെന്ന് സംശയം; 303 ഇന്ത്യൻ യാത്രക്കാരുമായി പറന്ന വിമാനം ഫ്രാൻസിൽ തടഞ്ഞുവെച്ചു

പാരീസ്: 303 ഇന്ത്യൻ യാത്രക്കാരുമായി യു.എ.ഇയിൽ നിന്ന് നിക്കരാഗ്വോയിലേക്ക് പറന്ന വിമാനം ഫ്രാൻസിൽ തടഞ്ഞുവെച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. യാത്രക്കാരിൽ നിന്നുള്ള രണ്ടുപേരെയാണ് ഫ്രഞ്ച് പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. വിമാനത്തിൽ മനുഷ്യക്കടത്തിന് ശ്രമമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് വിമാനം തടഞ്ഞുവെച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

റൊമേനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റെ എ340 ചാർട്ടേഡ് വിമാനമാണ് തടഞ്ഞുവെച്ചത്. ഇന്ധനം നിറക്കാനായി വിമാനം ഇറക്കിയപ്പോഴായിരുന്നു ഇത്. ഇന്ത്യൻ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എംബസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യാത്രക്കാരുടെ ക്ഷേമം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഫ്രാൻസിലെ ഇന്ത്യൻ എംബസി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പാരീസിൽ നിന്ന് 160 കി.മി അകലെയുള്ള വത്രി വിമാനത്താവളത്തിലാണ് വിമാനം പിടിച്ചിട്ടത്. യാത്രക്കാർക്ക് വിമാനത്താവളത്തിൽ തങ്ങാനുള്ള സൗകര്യം എംബസി അധികൃതർ ഒരുക്കിയിട്ടുണ്ട്. 

Tags:    
News Summary - Plane carrying 303 Indians grounded in France over human trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.