വാഷിങ്ടൺ: വ്യോമയാനരംഗത്തെ ഇതിഹാസമായി കണക്കാക്കപ്പെടുന്ന യു.എസ് വൈമാനികൻ ചക്ക് യെയ്ഗര്‍ (97) അന്തരിച്ചു. ശബ്ദാതിവേഗത്തില്‍ വിമാനം പറത്തിയ ആദ്യ പൈലറ്റ് എന്ന ബഹുമതിയാണ് യെയ്ഗറിനെ പ്രശസ്തനാക്കിത്. രണ്ടാംലോക മഹായുദ്ധ കാലത്തെ യുദ്ധവൈമാനികനായിരുന്നു യെയ്ഗര്‍. റോക്കറ്റ് എൻജിൻ ഘടിപ്പിച്ച ബെല്‍ എക്‌സ്-1 പരീക്ഷണ വിമാനത്തില്‍ 1947ലാണ് യെയ്ഗര്‍ ശബ്ദാതിവേഗത്തില്‍ പറന്നത്.
ലോസ് ആഞ്ചലസിലെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ യെയ്ഗർ മരിച്ച വാർത്ത ഭാര്യ വിക്ടോറിയയാണ് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. മരണകാരണം വ്യക്തമല്ല. 'അവിശ്വസനീയമായൊരു ജീവിതം അതിമനോഹരമായി അദ്ദേഹം ജീവിച്ചു. അമേരിക്കയുടെ എക്കാലത്തേയും മികച്ച പൈലറ്റായ യെയ്ഗറിൻെറ കരുത്തിൻെറയും സാഹസികതയുടെയും ദേശസ്നേഹത്തിൻെറയും പാരമ്പര്യം എക്കാലത്തും ഓർമിക്കപ്പെടും'- വിക്ടോറിയ മരണക്കുറിപ്പിൽ പറഞ്ഞു.
1923 ഫെബ്രുവരി 13ന് വെസ്റ്റ് വിർജീനിയയിലാണ് യെയ്ഗറിൻെറ ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹം എയർക്രാഫ്റ്റ് മെക്കാനിക്ക് ആയിട്ടാണ് കരിയർ തുടങ്ങുന്നത്. 1941ൽ അമേരിക്കൻ സൈന്യത്തിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ഒറ്റ ദിവസം അഞ്ച് ജർമൻ വിമാനങ്ങൾ വെടിവെച്ചിട്ടാണ് അദ്ദേഹം ശ്രദ്ധേയനായത്. യുദ്ധത്തിൽ മൊത്തം 13 വിമാനങ്ങൾ അദ്ദേഹം വെടിവെച്ചിട്ടു.
1975ലാണ് വ്യോമസേനയിൽ നിന്ന് അദ്ദേഹം വിരമിക്കുന്നത്. യെയ്ഗറിൻെറ ജീവിതകഥ പറയുന്ന 'ദി റൈറ്റ് സ്റ്റഫ്' എന്ന പുസ്തകം ഏറെ വിറ്റഴിക്കപ്പെട്ടിരുന്നു. 1983ല്‍ . ഇതേ പേരില്‍ സിനിമയും ഇറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.