200 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകളുമായി ഇന്ത്യയിലേക്ക് പറന്ന പൈലറ്റിന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ആദരം

ലണ്ടൻ: 200 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായി ഇന്ത്യയിലേക്ക് പറന്ന പൈലറ്റും ഖൽസ വളണ്ടിയറുമായ ജസ്പാൽ സിങ്ങിനെ ആദരിച്ച് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ‌. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് ജസ്പാലിന്‍റെ സേവനം വിലമതിക്കാനാവാത്തതെന്ന് അദ്ദേഹത്തിന് അയച്ച കത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

'വിർജിൻ അറ്റ്ലാന്‍റികി'ന്റെ പൈലറ്റാണ് ജസ്പാൽ സിങ്. കോവിഡ് രണ്ടാം തരം​ഗ വ്യാപനം ഇന്ത്യയിൽ രൂക്ഷമാകുമ്പോൾ രാജ്യത്തിന് വേണ്ടി കഴിയുന്നത് ചെയ്യണമെന്നുണ്ടായിരുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളും മറ്റുള്ളവരും വളരെ പെട്ടെന്ന് തന്നെ ഖൽ‌സ എയ്ഡ് ഇന്‍റർനാഷണലിലേക്ക് ഓക്സിജൻ കോണ്‍സെന്‍ട്രേറ്ററുകൾ സംഭാവനയായി നൽകിയത് അത്ഭുതപ്പെടുത്തി. ഇതേതുടർന്ന് വിർജിൻ അറ്റ്ലാന്‍റിക്കുമായി ബന്ധപ്പെട്ടപ്പോൾ അവർ ഇന്ത്യയിലേക്ക് പറക്കാൻ അനുമതിയും നൽകി -ജസ്പാൽ വ്യക്തമാക്കി.

Tags:    
News Summary - Pilot, 200 Oxygen Concentrators To India, UK Prime Minister Honours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.