വാക്സിൻ സ്വീകരിച്ച യാത്രക്കാരെ ക്വാറന്‍റീനിൽനിന്ന് ഒഴിവാക്കണം -പ്രവാസി മലയാളി ഫെഡറേഷൻ

ന്യൂയോർക്: ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്ന കോവിഡ് വാക്‌സിൻ സ്വീകരിച്ച എല്ലാ യാത്രക്കാർക്കും ക്വാറന്‍റീൻ ഒഴിവാക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അടിയന്തിര തീരുമാനം എടുക്കണമെന്ന് ഇന്ത്യാ ഗവൺന്മെന്‍റിനോടും, വിദേശകാര്യ വകുപ്പിനോടും ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൻ, ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ പ്രസിഡന്‍റ് എം.പി. സലിം, സെക്രട്ടറി വർഗീസ് ജോൺ, അമേരിക്കൻ കോഡിനേറ്റർ ഷാജി എസ്. രാമപുരം എന്നിവർ സമർപ്പിച്ച നിവേദനത്തിൽ അഭ്യർഥിച്ചു.

ഇന്ത്യയിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന നിബന്ധന പിൻവലിക്കണമെന്നും പി.എം.എഫ് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇന്ത്യയിലേയ്ക്ക് പോകുന്ന ഓരോ പ്രവാസിയും 72 മണിക്കൂറിനുള്ളിൽ ആർ.ടി-പി.സി.ആർ ടെസ്റ്റ് നടത്തി കൊറോണ നെഗറ്റീവ് ആണെന്ന റിപ്പോർട്ട് എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. മാത്രമല്ല ചെക്ക്-ഇൻ സമയത്ത് ആ റിപ്പോർട്ട് ഹാജരാക്കുകയും വേണം. ഇതിനു ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്നത് പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണ്.

പണവും സമയവും ഒരുപോലെ ചിലവാക്കിയാലേ റിപ്പോർട്ട് ലഭിക്കുകയെന്നുള്ളതും പലർക്കും യാത്ര പോലും മുടങ്ങാനുള്ള സാധ്യത ഉണ്ടാക്കുന്നു. നാട്ടിലെത്തിയ ശേഷം കൊറോണ ടെസ്റ്റ് ചെയ്യേണ്ട അവസ്ഥ പ്രവാസികൾക്കുണ്ട്. അപ്പോൾ യാത്ര ചെയ്യുന്നതിന് മുൻപും ടെസ്റ്റ് നടത്തുന്നതിന് ന്യായീകരണമില്ലെന്ന് പി.എം.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Passengers who have been vaccinated should be excluded from the quarantine - Pravasi Malayalee Federation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.