വെസ്​റ്റ്​ ബാങ്കിൽ പ്രതിഷേധത്തിനിടെ ഇ​സ്രാ​യേ​ൽ പൊ​ലീ​സ്​ വെ​ടി​വെ​പ്പ്; ഫലസ്​തീൻ യുവാവ്​ കൊല്ലപ്പെട്ടു

ജ​റൂ​സ​ലം: കി​ഴ​ക്ക​ൻ ജ​റൂ​സ​ലം സ​മ്പൂ​ർ​ണ​മാ​യി ജൂ​ത കു​ടി​യേ​റ്റ ഭൂ​മി​യാ​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി ഇ​വി​ടെ​യു​ള്ള നാ​ട്ടു​കാ​രാ​യ ഫ​ല​സ്​​തീ​നി​ക​ളെ കു​ടി​യി​റ​ക്കു​ന്ന​തി​നെ​തി​രെ തു​ട​രു​ന്ന​ പ്ര​ക്ഷോ​ഭ റാ​ലി​ക്കു നേ​െ​ര ഇ​സ്രാ​യേ​ൽ പൊ​ലീ​സ്​ വെ​ടി​വെ​പ്പ്. സം​ഭ​വ​ത്തി​ൽ 26 കാരനായ ഫ​ല​സ്​​തീ​നി കൊ​ല്ല​പ്പെ​ട്ടു. വെ​സ്​​റ്റ്​ ബാ​ങ്കി​ലെ ബെ​യ്​​ത ന​ഗ​ര​ത്തി​ലാ​ണ്​ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.

ഇ​സ്രാ​യേ​ൽ പൊ​ലീ​സ്​ ഒ​രു​ക്കി​യ ക​വ​ചം മ​റി​ക​ട​ന്ന്​ നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ൾ സം​ഘ​ടി​ച്ചി​രു​ന്നു. ട​യ​റു​ക​ൾ ക​ത്തി​ച്ചും ക​ല്ലെ​റി​ഞ്ഞും പ്ര​തി​ഷേ​ധി​ച്ച​തോ​ടെ പൊ​ലീ​സ്​ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു. അ​​ഞ്ചു​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഗ​സ്സ ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നാ​ലെ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ വെ​സ്​​റ്റ്​​ബാ​ങ്കി​ൽ പ്ര​തി​ഷേ​ധം ക​ന​ത്തി​ട്ടു​ണ്ട്. 

Tags:    
News Summary - Palestinian youth killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.