റാമല്ല: ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നാൽ ഉടൻ സർക്കാർ രൂപീകരിക്കണമെന്ന് ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ ആഹ്വാനം ചെയ്തു.
റാമല്ലയിൽ യു.എൻ ഉദ്യോഗസ്ഥർ, കോൺസൽമാർ, അംബാസഡർമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്‍താവനയെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിച്ചതിന്റെ പിറ്റേന്ന് തന്നെ ഫലസ്തീൻ ഏക ഗവൺമെൻറിനു കീഴിൽ ഏകീകരിക്കണം. പങ്കാളികളുമായി ഒരു ടീമായി ഒരേ പദ്ധതിയിൽ പ്രവർത്തിക്കണം. കൂടുതൽ സങ്കീർണ്ണതയും അരാജകത്വവും സൃഷ്ടിക്കുന്ന നിർവചിക്കാത്ത കാലയളവ് ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഗസ്സയിലെ സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര മാനുഷിക ആവശ്യങ്ങൾ പരിഹരിക്കാനും ഫലസ്തീൻ സർക്കാരുമായി പ്രവർത്തനം ഏകോപിപ്പിക്കാനും അന്താരാഷ്ട്ര പങ്കാളികളോടും ദാതാക്കളോടും യു.എൻ സ്ഥാപനങ്ങളോടും മുസ്തഫ അഭ്യർത്ഥിച്ചു.
അതിനിടെ, ഗസ്സ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഈജിപ്ത്, യു.എസ്, ഖത്തർ, ഇസ്രായേൽ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ബുധനാഴ്ച ദോഹയിൽ യോഗം ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.