Posted On
date_range Updated On
date_range ലഫ്.ജനറൽ അസീം മുനീർ പാകിസ്താന്റെ പുതിയ സൈനിക മേധാവി
ഇസ്‍ലാമാബാദ്: പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ലഫ്.ജനറൽ അസീം മുനീറിനെ തെരഞ്ഞെടുത്തു. ആറുവർഷത്തെ സേവനത്തിനു ശേഷം ഖമർ ജാവേദ് ബജ്‍വ സൈനിക മേധാവിയുടെ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണിത്. ഇൻഫർമേഷൻ മന്ത്രിയാണ് പുതിയ സൈനിക മേധാവിയെ തീരുമാനിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
നവംബർ 29നാണ് ബജ്‍വ സ്ഥാനമൊഴിയുന്നത്. 2019ൽ കാലാവധി അവസാനിച്ചെങ്കിലും മൂന്നുവർഷത്തേക്ക് കൂടി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇംറാൻ ഖാൻ നീട്ടുകയായിരുന്നു.
പാകിസ്‍താനിൽ സർക്കാരിനേക്കാൾ സ്വാധീനം സൈന്യത്തിനാണ്. രാജ്യത്ത് സ്വാതന്ത്ര്യത്തിനു ശേഷം മൂന്ന് തവണയാണ് പട്ടാളനിയമം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.