Posted On
date_range Updated On
date_range മലാലക്കെതിരെ ഭീഷണി മുഴക്കിയ പാക് പുരോഹിതൻ അറസ്റ്റിൽ
പെഷാവർ: നൊബേൽ ജേതാവും പാക് വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസുഫ് സായിയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മതപുരോഹിതനെ ഭീകരവിരുദ്ധ കുറ്റം ചുമത്തി പാക് പൊലീസ് അറസ്റ്റ് ചെയ്തു.
ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ സർദാർ അലി ഹഖാനിയാണ് അറസ്റ്റിലായത്. മലാല പാകിസ്താനിലെത്തിയാൽ ആദ്യം ചാവേറാകുക താൻ ആയിരിക്കുമെന്നായിരുന്നു ഭീഷണി.
വോഗ് മാഗസിനു നൽകിയ അഭിമുഖത്തിൽ പരമ്പരാഗത കാഴ്ചപ്പാടിനു വിരുദ്ധമായി വിവാഹത്തെ കുറിച്ച് മലാല പറഞ്ഞ വാക്കുകളായിരുന്നു പ്രകോപനത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.