ഇംറാൻ ഖാൻ

കോവിഡ്​ പോരാട്ടത്തിൽ ഇന്ത്യക്ക്​ ഐക്യദാർഢ്യവുമായി പാക്​ പ്രാധാനമന്ത്രി ഇംറാൻ ഖാൻ

ഇസ്​ലാമാബാദ്​: കോവിഡ്​ രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യക്ക്​ ഐക്യദാർഢ്യവുമായി പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇന്ത്യയിൽ കോവിഡ്​ ബാധിതരായ എല്ലാവരും എത്രയും വേഗം രോഗമുക്തി നേട​േട്ട​െയന്നും അദ്ദേഹം ആശംസിച്ചു.

'അപകടകരമായ കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യയിലെ ജനങ്ങളോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. അയൽരാജ്യത്തും ലോകത്താകമാനവും മഹാമാരി ബാധിച്ചവർ ഏറ്റവും വേഗത്തിൽ സുഖം പ്രാപിക്കാൻ വേണ്ടി പ്രാർഥിക്കുന്നു. മാനവികതയെ മുൻനിർത്തി ഈ ആഗോള വെല്ലുവിളിയോട് നാം പോരാടണം' -ഇംറാൻ ഖാൻ ട്വീറ്റ്​ ചെയ്​തു.


കോവിഡിനെതിരെ പോരാടുന്ന ഇന്ത്യക്ക്​ സഹായം വാഗ്​ദാനം ചെയ്​ത്​ പാകിസ്​താനിൽ നിന്നുള്ള സന്നദ്ധ സംഘടനയായ 'ഈദി വെൽഫയർ ട്രസ്റ്റ്​' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ കത്ത്​ എഴുതിയിരുന്നു. ഇന്ത്യയെ സഹായിക്കാൻ 50 ആംബുലൻസുക​ളെയും മറ്റ്​ ജീവനക്കാരെയും അയക്കാമെന്നായിരുന്നു അവർ പറഞ്ഞത്​.

ഓക്​സിജൻ ക്ഷാമം മൂലം വലയുന്ന ഇന്ത്യയെ സഹായിക്കണമെന്ന്​​ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാനോട്​ പാക്​ ജനത അഭ്യർഥന നടത്തിയിരുന്നു. പാകിസ്​താനിൽ നിന്നുള്ള പലരും ഇന്ത്യക്ക്​ ഓക്​സിജൻ നൽകണമെന്ന ആവശ്യം ട്വിറ്ററിലൂടെയാണ്​ ഉന്നയിച്ചത്​. ​'IndiaNeedsOxygen' എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു.

രാഷ്​ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഇന്ത്യയും പാകിസ്​താനും തമ്മിൽ ഉണ്ടാകും. എന്നാൽ, മനുഷ്യത്വം മുൻനിർത്തി ഇന്ത്യക്ക്​ സഹായം നൽകണമെന്നായിരുന്നു​ പാക്​ പൗരൻമാരുടെ ആവശ്യം​.

പാകിസ്​താനിലെ നഗരങ്ങളിലും കോവിഡ്​ അതിവേഗം പടർന്ന്​ ​കൊണ്ടിരിക്കുകയാണ്​. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണ്​ കഴിഞ്ഞ ദിവസം റിപ്പോർട്ട്​ ചെയ്​തത്​. 157 മരണങ്ങൾ കൂടി ചേർത്ത്​ പാകിസ്​താനിൽ മഹാമാരിയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 16,999 ആയി. പുതിയ 5908 കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ മൊത്തം കോവിഡ്​ കേസുകളുടെ എണ്ണം 7,90,016 ആയി.

Tags:    
News Summary - Pakistan PM Imran Khan expresses solidarity with India's fight against Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.