പെഷാവർ: 97 പൊലീസുകാരടക്കം 101 കൊല്ലപ്പെടുകയും 230ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത പെഷാവർ പള്ളി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യംചെയ്യലിന് പ്രത്യേക കേന്ദ്രങ്ങളിലേക്കു മാറ്റി. ചാവേറാക്രമണത്തിന് സഹായം ചെയ്തവർ അടക്കമാണ് പിടിയിലായതെന്ന് സുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ ഭീകരപ്രവർത്തകർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന് സൈനിക മേധാവി ജനറൽ അസീം മുനീർ പറഞ്ഞു. ഭീകരസംഘടനകളോടും ഭീകരപ്രവർത്തകരോടും ഒരു സഹിഷ്‍ണുതയും കാണിക്കില്ല. പാകിസ്താൻ താലിബാൻ അടക്കം ഭീകരസംഘടനകളെ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ താലിബാൻ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.