തോഷഖാന കേസ്: ഇംറാൻ ഖാന്റെ തടവുശിക്ഷ പാക് ഹൈകോടതി റദ്ദാക്കി

ഇസ്‍ലാമാബാദ്: തോഷഖാന കേസിൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാനെ 14 വർഷം തടവിന് ശിക്ഷിച്ചിരുന്നത് പാകിസ്താൻ ഹൈകോടതി റദ്ദാക്കി. ഇംറാൻ ഖാന്റെ ഭാര്യയുടെ തടവു ശിക്ഷയും കോടതി റദ്ദാക്കിയിട്ടുണ്ട്. ശിക്ഷാവിധിക്കെതിരെ ഹരജികൾ ഈദ് ​അവധി കഴിഞ്ഞ് പരിഗണിക്കുമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ് അറിയിച്ചു.​

14 വർഷം തടവിനാണ് ഇംറാനെയും ഭാര്യയെയും ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതി ശിക്ഷിച്ചിരുന്നത്.

പാകിസ്താനിൽ 1974ലാണ് ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് വിലകൂടിയ വസ്തുക്കളും സംഭരിക്കാൻ തോഷഖാന വകുപ്പ് സ്ഥാപിച്ചത്. നിയമം ബാധകമാകുന്ന ആളുകള്‍ ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് സാമഗ്രികളും കാബിനറ്റ് ഡിവിഷനില്‍ അറിയിക്കേണ്ടത് നിര്‍ബന്ധമാണ്. ഒപ്പം അവര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളും വസ്തുക്കളും തോഷഖാനയില്‍ ഏല്‍പ്പിക്കുകയും വേണം. ഇതില്‍ ഇളവുള്ളത് പാക് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മാത്രമാണ്. 30,000 പാകിസ്താനി രൂപയ്ക്ക് താഴെ വിലയുള്ള സമ്മാനങ്ങള്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സൂക്ഷിക്കാന്‍ കഴിയും. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ വിറ്റ് പണമാക്കി എന്നതാണ് ഇംറാന്റെ പേരിലുള്ള കേസ്. 2022 ആഗസ്റ്റില്‍ മുഹ്‌സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും പാക് സര്‍ക്കാരിലെ ചിലരും ചേര്‍ന്നാണ് ഇംറാനെതിരേ കേസ് നൽകിയത്.

Tags:    
News Summary - Pakistan HC suspends ex PM Imran Khan's sentence in Toshakhana case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.