ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ തുടരുന്നതിനിടെ പാകിസ്താൻ സൈനിക മേധാവി അസിം മുനീർ വ്യാഴാഴ്ച ടെഹ്റാനിലെത്തുമെന്ന് ഇറാനിയൻ വാർത്താ ഏജൻസി ഐ.എസ്.എൻ.എ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പാക് സൈനിക മേധാവിയുടെ ടെഹ്റാൻ സന്ദർശനം.
ബുധനാഴ്ച പാക് ആഭ്യന്തരമന്ത്രി സയ്യിദ് മൊഹ്സൻ നഖ്വി ഇറാനിലെത്തുകയും പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ ഉൾപ്പെടെയുള്ള ഇറാൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ ചർച്ചകളുടെ അവസ്ഥ, നയതന്ത്ര കൂടിയാലോചനകളുടെ പ്രക്രിയ എന്നിവയെല്ലാം പാക് സൈനിക മേധാവി നഖ്വിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും.
അതേസമയം ചർച്ചകൾ പരാജയപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങങ്ങൾ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് ചീഫ് സെക്യൂരിറ്റി ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ ഇറാന് മുന്നറിയിപ്പ് നൽകി. ഏപ്രിൽ 8മുതൽ നിലവിൽ വന്ന വെടിനിർത്തൽ ശത്രുതകൾക്ക് വിരാമമിട്ടെങ്കിലും നയതന്ത്രത്തിനുള്ള അവസരം ചുരുങ്ങുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.