പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ

ന്യൂഡൽഹി: പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ നിലവിൽ വന്നു. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഇക്കാലയളിൽ ​പ്രശ്നം പരിഹരിക്കുന്നതിനുള്ള ആത്മാർഥശ്രമങ്ങൾ ഇരുഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; നിരവധിപേർ കൊല്ലപ്പെട്ടു

കാബൂൾ: പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. നിരവധി പേർ അക്രമണങ്ങളിൽ മരിച്ചുവെന്നാണ് റിപ്പോർട്ട്. ഇരുവിഭാഗം വെടിവെപ്പ് തുടങ്ങിയതുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അതിർത്തിയിൽ തുടങ്ങിയ സംഘർഷം അഫ്ഗാനിലെ സ്പിൻ ബോൾഡാക്കിലും പാകിസ്താൻ ജില്ലയായ ചാമൻ എന്നിവടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

പാകിസ്താനാണ് ആദ്യം ആക്രമണം തുടങ്ങിയതെന്ന് താലിബാൻ വക്താവ് സാബുള്ള മുജാഹിദ് ആരോപിച്ചു. അഫ്ഗാനിൽ പാകിസീ്താൻ നടത്തിയ ആക്രമണങ്ങളിൽ 12 സിവിലയൻമാർ കൊല്ലപ്പെട്ടുവെന്നും 100 പേർക്ക് പരിക്കേറ്റുവെന്നും താലിബാൻ അറിയിച്ചു. താലിബാൻ നടത്തിയ തിരിച്ചടിയിൽ നിരവധി പാകിസ്താൻ സൈനികരും കൊല്ലപ്പെട്ടുവെന്ന് അവർ അവകാശപ്പെട്ടു. 

പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിൽ അഫ്ഗാനിസ്താന് മറ്റ് വഴികളുണ്ട്’; മുന്നറിയിപ്പുമായി ആമിർ ഖാൻ മുത്തഖി

ന്യൂഡൽഹി: പാകിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തി സംഘർഷത്തിനിടെ പാക് ഭരണകൂടത്തിന് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിൽ അഫ്ഗാനിസ്താന് മറ്റ് വഴികളുണ്ടെന്ന് ആമിർ ഖാൻ മുത്തഖി വ്യക്തമാക്കി.

പാകിസ്താനിലെ ഭൂരിഭാഗം പൗരന്മാരുമായി അഫ്ഗാനിസ്താന് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളില്ല. അവർ അഫ്ഗാനുമായി സമാധാനവും പരസ്പര സ്നേഹവും നല്ല ബന്ധവും ആഗ്രഹിക്കുന്നു. എന്നാൽ, പാകിസ്താനിലെ ചില ഘടകങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് മുത്തഖി പറഞ്ഞു.

അഫ്ഗാന്‍റെ അതിർത്തികളും ദേശീയ താൽപര്യവും സംരക്ഷിക്കും. പാകിസ്താന്‍റെ ആക്രമണത്തിൽ ഉടൻ തന്നെ പ്രത്യാക്രമണം നൽകിയിട്ടുണ്ട്. കഴിഞ്ഞ രാത്രിയിൽ സൈനിക ലക്ഷ്യങ്ങൾ ഞങ്ങൾ നേടി. സുഹൃത്ത് രാജ്യങ്ങളായ ഖത്തറും സൗദി അറേബ്യയും സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനാൽ സൈനിക നീക്കം താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. മികച്ച സൗഹൃദവും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും മുത്തഖി മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - Pakistan, Afghanistan agree to temporary, 48-hour ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.