ട്വന്റി20 ലോകകപ്പി​ൽ ഇന്ത്യയെ തോൽപിച്ചാൽ സിംബാബ്‍വെക്കാരനെ വിവാഹം കഴിക്കും -പാക് നടി

ഇസ്‍ലാമാബാദ്: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും സിംബാബ്‍വെയും തമ്മിലുള്ള മത്സരം ചർച്ച വിഷയമായിരിക്കയാണ്. പാകിസ്താനെ തോൽപിച്ചതോടെയാണ് സിംബാബ്‍വെക്ക് വലിയ വാർത്ത ശ്രദ്ധ ലഭിച്ചത്. മത്സരത്തിൽ സിംബാബ്‍വെ ഇന്ത്യയെ പരാജയപ്പെടുത്തിയാൽ സിംബാബ്‍വെ പൗര​നെ വിവാഹം ചെയ്യുമെന്ന് ട്വീറ്റ് ചെയ്തിരിക്കയാണ് പാക് നടി സെഹർ ഷിൻവാരി. ഞായറാഴ്ചയാണ് ഇന്ത്യയും സിംബാബ്‍വെയും തമ്മിലുള്ള മത്സരം. ഇന്ത്യയും ബംഗ്ലാദേശം തമ്മിലുള്ള മത്സരത്തിനിടെ, ഇന്ത്യയുടെ പരാജയമാണ് ആഗ്രഹിക്കുന്നതെന്ന് കാണിച്ച് ഷിൻവാരി നിരവധി തവണ ട്വീറ്റ് ചെയ്തിരുന്നു.

''അവരുടെ ടീം അദ്ഭുതകരമായി ഇന്ത്യയെ പരാജയപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും ഞാൻ സിംബാബ്‍വെ പൗരനെ വിവാഹം കഴിക്കും''-എന്നായിരുന്നു ഷിൻവാരിയുടെ ട്വീറ്റ്. 850ലേറെ യൂസർമാരാണ് അവരുടെ പോസ്റ്റ് ലൈക് ചെയ്തത്.

ഏതായാലും ട്വീറ്റിന് ട്രോളുമായി നിരവധി പേർ എത്തിയിട്ടുണ്ട്. നേരത്തേ അവർ നടത്തിയ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രോൾ. അതെല്ലാം തെറ്റായിരുന്നുവെന്നും പ്രതികരണത്തിലുണ്ട്. ഇങ്ങനെ പോയാൽ ജീവിതകാലം മുഴുവൻ അവിവാഹിതയായി തുടരേണ്ടി വരുമെന്നും ഒരാൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയാണെങ്കിൽ നടിയുടെ ട്വിറ്റർ അക്കൗണ്ട് തന്നെ പൂട്ടേണ്ടി വരുമെന്നും മറ്റൊരാൾ പ്രതികരിച്ചിട്ടുണ്ട്. ട്വീറ്റുകളുടെ പേരിൽ ആദ്യമായല്ല ഷിൻവാരി വാർത്തയാകുന്നത്. സിംബാബ്‍വെയോട് ഒരു റൺസിന് പാകിസ്താൻ പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്കെതിരെ പാക് ജനത രംഗത്തുവന്നത്.

Tags:    
News Summary - Pak actor says will marry zimbabwean guy - If they beat india in T20 world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.