പാകിസ്താനിൽ ഒരു കോടിയിലധികം ജനങ്ങൾ പട്ടിണിയിലെന്ന് യു.എൻ റിപ്പോർട്ട്; പത്ത് ലക്ഷത്തിലധികം പേർ ഭക്ഷ്യ ക്ഷാമത്തിൻറെ വക്കിൽ; വെള്ളിയാഴ്ചയാണ് എഫ്.എ.ഒ 2025 ലെ ആഗോള ഭക്ഷ്യ പ്രതിസന്ധി റിപ്പോർട്ട് പുറത്ത് വിട്ടത്

വർഷങ്ങ‍ളായി ഗുരുതര സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പാകിസ്താന്റെ പുതിയൊരു വെല്ലുവിളികൂടി പുറത്ത് വന്നിരിക്കുകയാണ് യു.എൻ പുറത്തിറക്കിയ റിപ്പോർട്ടിലൂടെ. ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ പുറത്തിറക്കിയ ആഗോള ഭക്ഷ്യ പ്രതിസന്ധി റിപ്പോർട്ടിലൂടെ പാകിസ്താനിലെ 11 മില്യൺ ജനങ്ങൾ പട്ടിണിയിലാണെന്ന വിവരമാണ് പുറത്ത് വരുന്നത്. 1.7 മില്യൺ ജനങ്ങൾ ഭക്ഷ്യ ക്ഷാമത്തിന്റെ പടിവാതിലിലാണെന്നും റിപ്പോർട്ട് പറയുന്നു.

വെള്ളിയാഴ്ചയാണ് പാകിസ്താൻ ജനതയുടെ ദുരിത ജീവിതത്തിൻറെ യഥാർഥമുഖം വെളിപ്പെടുത്തുന്ന റിപ്പോർട്ട് എഫ്.എ.ഒ പുറത്തു വിടുന്നത്. ബലൂചിസ്ഥാൻ, സിന്ദ്, കൈബർ പക്തൂൺക്വ തുടങ്ങിയ സംഘർഷ ബാധിത പ്രദേശങ്ങളിൽ സ്ഥിതിഗതികൾ കുറച്ചധികം മോശമാണെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഇതിനു പുറമേ പാകിസ്താനിലെ 68ഓളം പ്രാന്തജില്ലകൾ വർഷങ്ങളായി രാഷ്ട്രീയമായി അവഗണിക്കപ്പെട്ടവയും പട്ടിണിയുടെ പിടിയിലുമാണെന്ന് റിപ്പോർട്ട് പറയുന്നു. പലയിടങ്ങളിലും വെള്ളപ്പൊക്കം സ്ഥിതി ഗുരുതരമാക്കി. ബലൂചിസ്താൻ, സിന്ദ് പ്രവിശ്യകളുടെ തെക്കൻ പ്രദേശത്ത് പോഷകാഹാരക്കുറവും നിലനിൽക്കുന്നതായി പറയുന്നു.

Tags:    
News Summary - over one crore people in pakistan suffers from starvation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.