ഗസ്സ: ഇസ്രായേൽ ആക്രമണങ്ങളിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1417 ആയി ഉയർന്നു. 6200 പേർക്കാണ് പരിക്കേറ്റത്. ആരോഗ്യവകുപ്പാണ് കണക്കുകൾ പുറത്ത് വിട്ടത്. അതേസമയം, ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 ആണെന്നാണ് റിപ്പോർട്ടുകൾ. 3200 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ ഇന്നു മാത്രം 151 പേർ കൊല്ലപ്പെട്ടുവെന്ന് ഫലസ്തീനിലെ വഫ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഗസ്സയിലുടനീളം നിരവധി ബോംബുകളും മിസൈലുകളുമാണ് ഇന്ന് പതിച്ചത്. സിറിയയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെയും ഇസ്രായേൽ ആക്രമണമുണ്ടായി.
ഡമാസ്കസ് അലെപ്പോ വിമാനത്താവളങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. ഇതിൽ അലെപ്പോ വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആളുകൾക്ക് ജീവഹാനിയുണ്ടായതായി റിപ്പോർട്ടുകളില്ല. പക്ഷേ ഡമാസ്കസ് വിമാനത്താവളത്തിലെ ആക്രമണത്തെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.