മാതൃകയാക്കാം ഈ രക്ഷാപ്രവർത്തനം -വൈറൽ വിഡിയോ

ഒത്തൊരുമിച്ചാൽ മലയും കൂടെപോരുമെന്നാണ് പഴമൊഴി. യു.എസിലെ സൗത്കരോലൈനയിൽ കാറിനടിയിൽ പെട്ടുപോയ ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. നമ്മുടെ നാട്ടിൽ പലപ്പോഴും ഇത്തരം അപകടങ്ങളുണ്ടാകുമ്പോൾ കാഴ്ചക്കാരായി മാറിനിന്ന് അതിന്റെ ദൃശ്യം മൊബൈലിൽ പകർത്താനാണ് പലരും ശ്രമിക്കാറുള്ളത്. ആ നിലക്ക് നമുക്കൊക്കെ മാതൃകയാണിത്.

സൗത്കരോലൈനയിൽ സ്കൂട്ടറിലെത്തിയ യാത്രക്കാരെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിനടിയിൽ പെട്ടയാളെയാണ് ആളുകൾ ചേർന്ന് വാഹനം ഉയർത്തി രക്ഷപ്പെടുത്തിയത്. ഒരു പൊലീസുകാരനും ഒപ്പം ചേർന്നു.

Full View

അപകടം നടന്നയുടൻ കാഴ്ചക്കാരായി നിൽക്കാതെ ആളുകൾ ഓടിക്കൂടി പെട്ടെന്ന് തന്നെ കാർ ഉയർത്തുകയായിരുന്നു. പരിക്കേറ്റയാളുടെ പേര് അലക്സ് ആണെന്ന് പൊലീസ് പറഞ്ഞു. ആളുകൾ തക്ക സമയത്ത് ഇടപെട്ടതിനാലാണ് അലക്സിന്റെ ജീവൻ രക്ഷിക്കായതെന്നും പൊലീസ് കൂട്ടിച്ചേർത്തു. തന്റെ ജീവൻ രക്ഷിച്ചവർക്ക് അലക്സ് സമൂഹ മാധ്യമം വഴി നന്ദിയും അറിയിച്ചു.

Tags:    
News Summary - Onlookers and police band together to save motorcyclist trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.