അമേരിക്കയിലെ സിനിമ തീയറ്ററിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ലോസ്ആഞ്ചലസ്: അമേരിക്കയിലെ ലോസ്ആഞ്ചലസിൽ സിനിമ തീയറ്ററിനുള്ളിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

പ്രാദേശിക സമയം രാത്രി 11.45ന് തെക്കൻ കാലിഫോർണിയയിലാണ് സംഭവം. വെടിവെപ്പിൽ 18കാരിയാണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ 19കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹൊറർ സിനിമയുടെ പ്രദർശനം തിയറ്ററിൽ പുരോഗമിക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - One killed, another injured in shooting at California movie theater

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.