അമ്യൂസ്‌മെന്റ് പാർക്കിൽ റോളർ കോസ്റ്റർ അപകടത്തിൽ ഒരാൾ മരിച്ചു; ഒൻപത് പേർക്ക് പരിക്ക്

സ്റ്റോക്ഹോം: സ്വീഡനിലെ ഗ്രോണ ലണ്ട് അമ്യൂസ്‌മെന്റ് പാർക്കിൽ ഞായറാഴ്ചയുണ്ടായ റോളർ കോസ്റ്റർ അപകടത്തിൽ ഒരാൾ മരിക്കുകയും കുട്ടികളടക്കം ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സവാരിക്കിടെ ജെറ്റ്‌ലൈൻ പാളം തെറ്റിയതാണ് ആളുകൾ നിലത്തുവീഴാൻ ഇടയാക്കിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകടം നടന്നയുടൻ ആംബുലൻസുകളും അഗ്നിശമന സേനയും രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററും സംഭവസ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരിക്കേറ്റ ഒമ്പത് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റതായും പൊലീസ് പറഞ്ഞു. 140 വർഷം പഴക്കമുള്ള പാർക്കാണിത്. പൊലീസ് അന്വേഷണത്തിനായി ഒരാഴ്ചയെങ്കിലും അടച്ചിടുമെന്ന് അധികൃതർ പറഞ്ഞു.

പാളം തെറ്റുമ്പോൾ 14 പേർ റോളർ കോസ്റ്ററിൽ ഉണ്ടായിരുന്നതായി പാർക്ക് അധികൃതർ പറഞ്ഞു. മുൻഭാഗം പാളം തെറ്റിയതിനെ തുടർന്ന് വണ്ടി ട്രാക്കിന്റെ മധ്യഭാഗത്ത് നിന്നു. തുടർന്ന് വലിയ ശബ്ദത്തോടെ ട്രാക്ക് കുലുങ്ങുകയായിരുന്നുവെന്ന് മാധ്യമപ്രവർത്തക ജെന്നി ലാഗെർസ്റ്റെഡ് പറഞ്ഞു.

നിരവധി മ്യൂസിയങ്ങളാൽ ചുറ്റപ്പെട്ട സ്റ്റോക്ക്ഹോമിലെ ദ്വീപുകളിലൊന്നായ വാട്ടർഫ്രണ്ടിലെ പ്രശസ്തമായ ആകർഷണമാണ് ഗ്രോണ ലണ്ട്. സ്റ്റീൽ ട്രാക്ക് ചെയ്ത ജെറ്റ്‌ലൈൻ റോളർ കോസ്റ്റർ 90 കിലോമീറ്റർ വേഗതയിലും 30 മീറ്റർ ഉയരത്തിലും എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ വർഷവും ദശലക്ഷത്തിലധികം സന്ദർശകരാണ് ഇവിടെ എത്തുന്നത്.

Tags:    
News Summary - One dies in roller coaster accident at amusement park; Nine people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.