ഒമിക്രോൺ, കോവിഡ് വാക്സിന്‍റെ ഫലം കുറച്ചുവെന്ന് ലോകാരോഗ്യ സംഘടന

ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണെന്ന് ലോകാരോഗ്യ സംഘടന. ഇതുവരെയുള്ള ഒമിക്രോണ്‍ ബാധക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ കുറവാണ്. എന്നാൽ ഒമിക്രോൺ, കോവിഡ് വാക്സിന്‍റെ ഫലം കുറക്കുന്നുവെന്ന് ഇക്കാര്യം വിശകലനം ചെയ്ത വിദ്ഗധർ ചൂണ്ടിക്കാട്ടി.

നിലവിലെ ലഭ്യമായ ഡാറ്റ കണക്കിലെടുക്കുമ്പോൾ ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി ഒമിക്രോണിനാണെന്നും ലോകാരാരോഗ്യ സംഘനടന വ്യക്തമാക്കുന്നു. ഇതാണ് വാക്സിന്‍ ഫലപ്രാപ്തി കുറച്ചത്.

ഡിസംബര്‍ ഒമ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണിന്‍റെ പ്രഭവ കേന്ദ്രമെന്ന് കരുതപ്പെടുന്ന ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഈ വൈറസ്. ദക്ഷിണാഫ്രിക്കയില്‍ ഡെല്‍റ്റയുടെ സാന്നിധ്യം താരമമ്യേന കുറവാണ്.

സാമൂഹിക വ്യാപനം സംഭവിക്കുന്ന ഇടങ്ങളില്‍ ഒമിക്രോണ്‍ ഡെൽറ്റയേക്കാൾ വ്യാപകമാകുമെന്നാണ് സൂചന. മതിയായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഒമിക്രോണിന്‍റെ പകര്‍ച്ചാ നിരക്ക് വ്യക്തമായി പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Tags:    
News Summary - Omicron Reduces Vaccine Efficacy, Spreads Faster, Says WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.