വൈറ്റ് ഹൗസിലെ ഒാവൽ ഒാഫീസിൽ ഒബാമക്കൊപ്പം വളർത്തുനായ ബോ

'യഥാർഥ സുഹൃത്തും വിശ്വസ്തനായ കൂട്ടുകാരനും'; മരണപ്പെട്ട വളർത്തുനായ ബോയുടെ ഓർമ്മകൾ പങ്കുവെച്ച് ഒബാമ

വാഷിങ്ടൺ: ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്‍റായതിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞു നിന്ന അദ്ദേഹത്തിന്‍റെ വളർത്തുനായ ബോ മരണത്തിന് കീഴടങ്ങി. അർബുദ രോഗത്തെ തുടർന്നാണ് വളർത്തുനായ മരണപ്പെട്ടതെന്ന് ഒബാമയും ഭാര്യ മിഷേൽ ഒബാമ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.


"വളർത്തുനായുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിയ ഒബാമ, യഥാർഥ സുഹൃത്തും വിശ്വസ്തനായ കൂട്ടുകാരനും ആയിരുന്നു ബോ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വൈറ്റ് ഹൈസിലെത്തിയ അവൻ എല്ലാ കുഴപ്പങ്ങളും സഹിച്ചു. കുരക്കുമെങ്കിലും കടിക്കില്ലായിരുന്നു. വേനൽക്കാലത്ത് കുളത്തിലിറങ്ങാൻ ഇഷ്ടപ്പെട്ടു. കുട്ടികളുമായി പൊരുത്തപ്പെട്ടിരുന്നില്ല. ഡിന്നർ ടേബിളിന് ചുറ്റും ഭക്ഷണ അവശിഷ്ടത്തിനായി കറങ്ങി നടന്നു. നല്ല രോമമാണ് അവന് ഉണ്ടായിരുന്നത്." -ബോയുടെ ഒാർമകൾ ഒബാമ പങ്കുവെച്ചു.


"എനിക്കും ബറാക്കിനും ഒരു ഇടവേള ആവശ്യമുള്ളപ്പോൾ അവൻ അവിടെയുണ്ടായിരുന്നു. ഓഫീസുകളിൽ ഒരു ഉടമസ്ഥനെ പോലെ ചുറ്റിനടന്നു. ഒരു പന്ത് കടിച്ചുപിടിച്ചായിരുന്നു നടത്തം. ഞങ്ങൾ എയർഫോഴ്സ് വണ്ണിൽ പറക്കുമ്പോൾ, പതിനായിരക്കണക്കിന് ആളുകൾ ഈസ്റ്റർ എഗ് റോളിനായി സൗത്ത് പുൽത്തകിടിയിലേക്ക് ഒഴുകിയെത്തിയപ്പോൾ, മാർപ്പാപ്പ സന്ദർശനത്തിനെത്തിയപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നു."-ബോയുടെ ഓർമകൾ മിഷേൽ ഒബാമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.


ബോ എന്ന പോർച്ചുഗീസ് വാട്ടർ ഡോഗിനെ മുൻ സെനറ്റർ എഡ്വേർഡ് എം. കെന്നഡിയാണ് ഒബാമക്ക് സമ്മാനിച്ചത്. 2013ൽ സണ്ണി എന്ന മറ്റൊരു വളർത്തുനായെ കൂടി ബോയ്ക്കൊപ്പം കൂട്ടി. വൈറ്റ് ഹൗസിലെ സ്ഥിരം സാന്നിധ്യമായിരുന്നു ബോയും സണ്ണിയും. ഒബാമക്കൊപ്പം ബോ കളിക്കുന്നതിന്‍റെയും പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ഓഫിസായ ഓവൽ ഓഫീസിന്‍റെ മേശപ്പുറത്ത് കിടക്കുന്നതിന്‍റെയും ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു.





Tags:    
News Summary - Obama dog Bo, once a White House celebrity, dies from cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.