ശ്രീലങ്കൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻ.പി.പിക്ക് വിജയം

കൊളംബോ: ശ്രീലങ്കൻ തദ്ദേശ സ്വയംഭരണ കൗൺസിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ നാഷനൽ പീപ്ൾസ് പവർ പാർട്ടിക്ക് വിജയം. 339 കൗൺസിലുകളിൽ 265 എണ്ണത്തിലും പ്രസിഡന്‍റ് അനുര കുമാര ദിസനായകെയുടെ പാർട്ടിയാണ് വിജയിച്ചത്. പ്രതിപക്ഷമായ എസ്.ജെ.ബി 14 കൗൺസിലുകളിലും ന്യൂനപക്ഷ തമിഴ് പാർട്ടിയായ തമിഴ് നാഷനൽ അലയൻസ് 35 കൗൺസിലുകളും നേടി.

വോട്ടുകളുടെ എണ്ണത്തിൽ വർധവ് ഉണ്ടായെങ്കിലും എൻ.പി.പിക്ക് കേവല ഭൂരിപക്ഷം കുറവാണ്. കേവല ഭൂരിപക്ഷത്തിന് പാർട്ടിക്ക് 130 കൗൺസിലുകളുടെ നിയന്ത്രണം കൂടി ആവശ്യമാണ്. തലസ്ഥാനമായ കൊളംബോയിൽ എൻ.പി.പിക്ക് വിജയിക്കാനായില്ല.

മുൻ പ്രസിഡന്‍റുമാരായ റനിൽ വിക്രമസിംഗെയുടെയും മഹിന്ദ രാജപക്സെയുടെയും പാർട്ടികൾക്ക് ഒരു കൗൺസിലിന്‍റെ പോലും നിയന്ത്രണം നേടാനായില്ല. പാർലമെന്‍റ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അനുര കുമാര ദിസനായകെ സർക്കാരിന്‍റെ ആദ്യ തെരഞ്ഞെടുപ്പാണിത്.

Tags:    
News Summary - NPP win Sri lanka local election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.