ഇന്ത്യയുമായി ചർച്ചക്ക് പറ്റിയ അന്തരീക്ഷമല്ല -പാകിസ്താൻ

ഇസ്‍ലാമാബാദ്: ഇന്ത്യയുമായി സമാധാന ചർച്ചക്ക് പറ്റിയ അന്തരീക്ഷമല്ലെന്ന് പാകിസ്താൻ. നയതന്ത്രത്തിൽ ചർച്ചയുടെ വാതിലുകൾ അടയുന്നില്ലെങ്കിലും അതിന് അനുയോജ്യമായ അന്തരീക്ഷമല്ല ഇപ്പോഴുള്ളതെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് ആസിം ഇഫ്തിഖാർ അഭിപ്രായപ്പെട്ടു.

രണ്ടു വർഷത്തിനുശേഷം ഡൽഹിയിലെ ഇന്ത്യൻ ഹൈകമീഷനിൽ പാകിസ്താൻ വ്യാപാര സെക്രട്ടറിയെ നിയമിച്ചതിനെ തുടർന്ന് ചർച്ചകൾക്ക് സാധ്യതയുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് പ്രതികരിച്ചത്. അതേസമയം, ഹൈകമീഷനിൽ വ്യാപാര സെക്രട്ടറിയെ നിയമിച്ചെങ്കിലും ഇന്ത്യയുമായുള്ള വ്യാപാര നയത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് പാകിസ്താൻ വ്യാപാര മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Not an atmosphere to conduct dialogue with India - Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.