സോൾ: യു.എസിനും ദക്ഷിണ കൊറിയക്കും ശക്തമായ മുന്നറിയിപ്പ് നൽകി നിർമാണത്തിലിരിക്കുന്ന ആണവ അന്തർവാഹിനിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തര കൊറിയ. ആണവോർജത്തിൽ പ്രവർത്തിക്കുന്ന ഗൈഡഡ് മിസൈൽ അന്തർവാഹിനിയാണെന്ന പേരിൽ ഔദ്യോഗിക വാർത്ത ഏജൻസിയായ കെ.സി.എൻ.എയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
ഉത്തര കൊറിയൻ നേതാവ് കിങ് ജോങ് ഉൻ കപ്പൽശാല സന്ദർശിച്ചതിന്റെ റിപ്പോർട്ടിനൊപ്പമാണ് ചിത്രങ്ങളുള്ളത്. അതേസമയം, അന്തർവാഹിനിയെ കുറിച്ച് വിശദവിവരങ്ങൾ വാർത്ത ഏജൻസി പുറത്തുവിട്ടിട്ടില്ല. യു.എസ് ഭീഷണി നേരിടാൻ ആണവായുധ അന്തർവാഹിനി അടക്കം നിരവധി ആയുധങ്ങൾ നിർമിക്കുമെന്ന് 2021ലെ സുപ്രധാന രാഷ്ട്രീയ സമ്മേളനത്തിൽ കിം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.