നിജ്ജാർ വധക്കേസ്: നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാൻ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: നിജ്ജാർ വധക്കേസിൽ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വീണ്ടും വിള്ളലുണ്ടാക്കി കേന്ദ്ര സർക്കാറിന്‍റെ പുതിയ നീക്കമെന്ന് റിപ്പോർട്ട്. ഒക്ടോബർ 10-നകം ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കുറവുവരുത്താൻ കാനഡയോട് ആവശ്യപ്പെട്ടതായാണ് പുതിയ റിപ്പോർട്ട്. എന്നാൽ ഇതിനെ കുറിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. കാനഡയ്ക്ക് ഇന്ത്യയിൽ 62 നയതന്ത്രജ്ഞർ ഉണ്ടെന്നും ഇത് മൊത്തം 41 ആയി കുറയ്ക്കണമെന്നും ഇന്ത്യ പറഞ്ഞതായി ദേശീയമധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാർ ജൂൺ 18ന് കാനഡയിലെ സറേയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ചാണ് വെടിയേറ്റ് മരിക്കുന്നത്. എന്നാൽ ഇതിനുപിന്നാലെ നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യൻ സർക്കാരാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടുത്തിടെ ആരോപിച്ചത് ന്യൂഡൽഹിയും ഒട്ടാവയും തമ്മിലുള്ള നയതന്ത്രബന്ധം ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചു.

സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച നിജ്ജാറിനെ കൊലപ്പെടുത്തിയത് "ഇന്ത്യൻ ഗവൺമെന്റിന്റെ ഏജന്റുമാരാണ്" എന്ന് വിശ്വസിക്കാൻ കാനഡയുടെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ട്രൂഡോയുടെ ആരോപണം. എന്നാൽ വിഷയത്തെ ശക്തമായി അപലപിച്ചു രംഗത്തുവന്ന ഇന്ത്യ പൊതുവായി ഒരു തെളിവുകളും പുറത്തുവിടാതെ കുറ്റം കാനഡ ഇന്ത്യയുടെ നേർക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. വിഷയത്തിൽ നേരത്തെ തന്നെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Tags:    
News Summary - Nijjar murder case: India asks Canada to recall diplomats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.