Posted On
date_range Updated On
date_range ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി ന്യൂസിലാൻഡ്
വെല്ലിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി ന്യൂസിലാൻഡ്. പ്രധാനമന്ത്രി ജസീന്ത ആർഡേനാണ് വിലക്കേർപ്പെടുത്തിയ വിവരം അറിയിച്ചത്.
ഏപ്രിൽ 11 മുതലാണ് യാത്രവിലക്ക് നിലവിൽ വരിക. ഏപ്രിൽ 28 വരെ വിലക്ക് തുടരുകയും ചെയ്യും. ന്യൂസിലാൻഡ് പൗരൻമാർക്കും വിലക്ക് ബാധകമാവും. താൽക്കാലികമാണ് വിലക്കെന്നും ജസീന്ത ആർഡേൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെയാണ് ന്യൂസിലാൻഡ് യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ഒരു ലക്ഷത്തിലേറെ പേർക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.