ഒ​സ്ഗു​ർ ഓ​സി​ൽ

തു​ർ​ക്കി​യ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് പു​തി​യ നേ​താ​വ്

അ​ങ്കാ​റ: അ​ടു​ത്ത മാ​ർ​ച്ച് 31ന് ​ന​ട​ക്കു​ന്ന പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി തു​ർ​ക്കി​യ​യി​ലെ പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ റി​പ്പ​ബ്ലി​ക്ക​ൻ പീ​പ്ൾ​സ് പാ​ർ​ട്ടി ഒ​സ്ഗു​ർ ഓ​സി​ലി​നെ പു​തി​യ നേ​താ​വാ​യി തി​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യ കെ​മാ​ൽ കി​ലി​ച്ദ​റോ​ഗ്‍ലു 13 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് സ്ഥാ​ന​മൊ​ഴി​യു​ന്ന​ത്. 49കാ​ര​നാ​യ ഓ​സി​ൽ 2011 മു​ത​ൽ പാ​ർ​ല​മെ​ന്റ് അം​ഗ​വും 2015 മു​ത​ൽ പാ​ർ​ട്ടി​യു​ടെ ഡെ​പ്യൂ​ട്ടി പാ​ർ​ല​മെ​ന്റ​റി ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​ണ്. അ​ങ്കാ​റ​യി​ൽ ന​ട​ന്ന മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ ര​ണ്ടു റൗ​ണ്ടു​ക​ളി​ലാ​യി 1,366 വോ​ട്ടു​ക​ളി​ൽ 812 വോ​ട്ട് നേ​ടി​യാ​ണ് ഓ​സി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കി​ലി​ച്ദ​റോ​ഗ്‍ലു ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ൾ​ക്കും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ ഓ​സി​ൽ, ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ക്കു​ക​യാ​ണ് ആ​ദ്യ ല​ക്ഷ്യ​മെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - New Leader for Turkey's Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.