അൽ അഖ്സ പള്ളിയിൽ വീണ്ടും ഇസ്രായേൽ അതിക്രമം; 31 പേർക്ക് പരിക്ക്

ജറൂസലം: അൽ അഖ്സ പള്ളിയിൽ വീണ്ടും ഇസ്രായേൽ അതിക്രമം. മൂന്നു പത്രപ്രവർത്തകർ ഉൾപ്പെടെ 31 ഫലസ്തീനികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് ഇസ്രായേൽ സൈന്യം അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ മസ്ജിദുൽ അഖ്സ വളപ്പിൽ അതിക്രമിച്ചു കടന്നത്.

പൊലീസ് ഗ്രനേഡുകളും ടിയർ ഗ്യാസും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫലസ്തീനികൾ ഇസ്രായേൽ പൊലീസിനു നേരെ കല്ലെറിഞ്ഞു. പള്ളി വളപ്പിൽ ചെറിയ രീതിയിൽ തീപിടിത്തവുമുണ്ടായി. ഇസ്രായേൽ പൊലീസ് വളപ്പിലെ മരത്തിന് തീയിട്ടതായി ഫലസ്തീനികൾ കുറ്റപ്പെത്തി. എന്നാൽ, ഫലസ്തീനികൾ പടക്കങ്ങൾ എറിഞ്ഞതാണ് തീപിടിക്കാൻ കാരണമെന്ന് ഇസ്രായേൽ പൊലീസ് പറഞ്ഞു.

31 ഫലസ്തീനികൾക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രസന്‍റ് പറഞ്ഞു. ഇതിൽ 14 പേരെ ആശുപത്രിയിലേക്ക് മാറ്റി. കല്ലേറിൽ ഒരു ഇസ്രായേൽ പൊലീസുകാരനും പരിക്കേറ്റു. ഒരാഴ്ചക്കിടെ മൂന്നാംതവണയാണ് ഇസ്രായേൽ പൊലീസ് പള്ളി വളപ്പിൽ അതിക്രമിച്ചു കയറുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായേൽ സേന നടത്തിയ അതിക്രമത്തിൽ 158 ഫലസ്തീനികൾക്ക് പരിക്കേറ്റിരുന്നു.

റമദാനോടനുബന്ധിച്ച് ആയിരങ്ങൾ മസ്ജിദിലേക്ക് പ്രഭാത പ്രാർഥനക്ക് എത്തുന്ന സമയത്താണ് ഇസ്രായേൽ സേന ആക്രമണം അഴിച്ചുവിടുന്നത്.

Tags:    
News Summary - New Israeli raid at Al-Aqsa mosque leaves Palestinians injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.