മഹാപ്രളയത്തിൽ ചെളിയും അവശിഷ്ടങ്ങളുമടിഞ്ഞ നുവാക്കോട്ട് ജില്ലയിലെ ദേവിഘട്ടിന്റെ ആകാശദൃശ്യം

നാമാവശേഷമായി ഗ്രാമങ്ങൾ; മഹാനാശം പങ്കുവെച്ച് ഉപഗ്രഹ ചിത്രങ്ങൾ

കാ​ഠ്മ​ണ്ഡു: ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​​ക്കൈ​യി​ലും ര​ണ്ട് വ​ർ​ഷം മു​മ്പ് കേ​ര​ളം ക​ണ്ട​തി​ന്റെ പ​തി​ന്മ​ട​ങ്ങ് വ​ലി​യ ദു​ര​ന്ത​മാ​യി​രു​ന്നു ബു​ധ​നാ​ഴ്ച നേ​പ്പാ​ളി​ൽ ലോ​കം ക​ണ്ട​ത്. നി​ര​വ​ധി ​​ഗ്രാ​മ​ങ്ങ​ൾ പ്ര​ള​യ​മെ​ടു​ത്തു. ത്രി​ശൂ​ലി പു​ഴ​യോ​ര​ത്ത് സ​മൃ​ദ്ധി​യോ​ടെ ക​ഴി​ഞ്ഞ ​ഗ്രാ​മ​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്ന കു​ത്തൊ​ഴു​ക്കി​ൽ നാ​മാ​വ​ശേ​ഷ​മാ​യി.

രാ​ജു ബു​ധ​ഥോ​ക്കും ഗൗ​ത​മും താ​മ​സി​ച്ച തി​മൂ​ർ ഗ്രാ​മം അ​തി​ലൊ​ന്ന്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വീ​ടു​ക​ളി​ലേ​റെ​യും ഒ​ലി​​ച്ചു​പോ​കു​ക​യോ ച​ളി മൂ​ടി കാ​ഴ്ച​മ​റ​ഞ്ഞു​കി​ട​ക്കു​ക​യോ ആ​ണ്. തൊ​ട്ടു​താ​ഴെ സ്യ​പ്രു ബേ​സി ഗ്രാ​മ​ത്തി​ൽ വീ​ടു​ക​ൾ, പാ​ല​ങ്ങ​ൾ എ​ന്നി​വ​ക്ക് പു​റ​മെ ജ​ല​വൈ​ദ്യു​തി നി​ല​യ​വും അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടു​ണ്ട്. ഇ​വി​ടെ സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​ഞ്ഞു​വ​ന്ന മ​നു​ഷ്യ​ർ​ക്കും വി​ധി കാ​ത്തു​വെ​ച്ച​ത് സ​മാ​ന​മാ​യ ദു​ര​ന്തം.

ഹി​മാ​നി ത​ക​ർ​ന്ന് പ്ര​ള​യ​ജ​ലം പു​റ​പ്പെ​ട്ട​തി​ന് 45 കി​ലോ​മീ​റ്റ​ർ താ​ഴെ​യു​ള്ള ത്രി​ശൂ​ലി പ​ട്ട​ണ​ത്തി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ ഭീ​തി​ദ​മാ​ണ്. ഒ​രു പ്ര​ദേ​ശം സ​മ്പൂ​ർ​ണ​മാ​യി തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ട പ​ട്ട​ണ​ത്തി​ൽ വെ​ള്ള​മെ​ത്തു​ന്ന​തി​ന്റെ വി​ഡി​യോ വ്യാ​പ​ക​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളു​മാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കാ​ല​ങ്ങ​ളാ​യി വി​രു​ന്നൂ​ട്ടു​ന്ന പ​ട്ട​ണ​ത്തി​ൽ നി​മി​ഷ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് എ​ല്ലാം ജ​ല​മെ​ടു​ത്ത​ത്.

ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്കു​മേ​റെ അ​പ്പു​റ​ത്താ​ണ് പ​ല​യി​ട​ത്തും നാ​ശ​ന​ഷ്ട​ങ്ങ​ളെ​ന്ന് വ്യ​ക്തം. പ​ർ​വ​ത മു​ക​ളി​ൽ ഹി​മാ​നി ത​ക​രു​ന്ന​തി​ന്റെ ഡ്രോ​ൺ ചി​ത്രം ഉ​പ​ഗ്ര​ഹ ദാ​താ​ക്ക​ളാ​യ പ്ലാ​ന​റ്റ് ലാ​ബ്സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ത​ക​ർ​ന്നു​വീ​ണ​തി​ന് പി​റ​കെ വെ​ള്ളം ആ​ദ്യം പ​ടി​​ഞ്ഞാ​റോ​ട്ടും പി​ന്നെ തെ​ക്കോ​ട്ടും കു​ത്തി​യൊ​ഴു​കി. ഇ​ത് ക​ട​ന്നു​പോ​ന്ന വ​ഴി​ക​ളി​ലു​ട​നീ​ളം വീ​ടു​ക​ള​ട​ക്കം ഒ​ലി​ച്ചു​പോ​യി.

ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ തി​ബ​ത്ത് അ​തി​ർ​ത്തി​യി​ലെ ല​ഹാ​സ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, വൈ​ദ്യു​തി നി​ല​യ​ങ്ങ​ൾ ഇ​വ​യി​ലേ​റെ​യും മ​ണി​ക്കൂ​റു​ക​ൾ​ക്കി​ടെ ഇ​ല്ലാ​താ​യി​രു​ന്നു. നാ​ട്ടു​കാ​ർ​ക്ക് പു​റ​മെ ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​രും വി​നോ​ദ സ​ഞ്ചാ​രി​ക​ളും ഉ​പ​യോ​ഗി​ച്ചു​വ​ന്ന​വ​യാ​യി​രു​ന്നു ഇ​വ. ഇ​രു​ട്ട് മൂ​ടി​യ ഗ്രാ​മ​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രം​പോ​ലും ഇ​തോ​ടെ ല​ഭ്യ​മ​ല്ലാ​താ​യി.

അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ശ​ത​കോ​ടി​ക​ൾ സ​ഹാ​യം വേ​ണ​മെ​ന്ന് നേ​പ്പാ​ൾ സ​ർ​ക്കാ​ർ ആ​ഗോ​ള സ​മൂ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 500 കോ​ടി ഡോ​ള​ർ (അ​ര​ല​ക്ഷം കോ​ടി ​രൂ​പ) എ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സ​ർ​ക്കാ​റി​ന്റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. നേ​പ്പാ​ളി​ൽ 2426ഉം ​തി​ബ​ത്തി​ലെ ഗ്വി​റോ​ങ്ങി​ൽ 554ഉ​മ​ട​ക്കം 3000ത്തോ​ളം പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ ചു​രു​ങ്ങി​യ​ത് 540 പേ​ർ വി​ദേ​ശി​ക​ളാ​ണ്. തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഉ​യ​രാ​നാ​ണ് സാ​ധ്യ​ത

Tags:    
News Summary - Nepal flood wipes out villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.