പ്രളയ ദുരന്തം: രണ്ടാം ജന്മവുമായി 97കാരി ബൊഹറ; സ്വ​പ്ന​ങ്ങ​ളി​ൽ മാ​ത്രം സാ​ധ്യ​മാ​യ തി​രി​ച്ചു​വ​ര​വ്

കാ​ഠ്മ​ണ്ഡു: ക​ണ​​ക്കെ​ടു​പ്പു​ക​ൾ​ക്ക് വ​ഴ​ങ്ങാ​ത്ത മ​ഹാ​നാ​ശ​വു​മാ​യി നേ​പ്പാ​ളി​നെ ത​രി​പ്പ​ണ​മാ​ക്കി​യ മി​ന്ന​ൽ പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ 97കാ​രി ഗു​ണ മാ​യ ബൊ​ഹ​റ​യെ കാ​ത്തി​രു​ന്ന​ത് സ്വ​പ്ന​ങ്ങ​ളി​ൽ മാ​ത്രം സാ​ധ്യ​മാ​യ തി​രി​ച്ചു​വ​ര​വ്. ഇ​ര​ച്ചെ​ത്തി​യ പ്ര​ള​യ​ജ​ലം ചു​റ്റു​മു​ള്ള​തെ​ല്ലാം ന​ക്കി​ത്തു​ട​ച്ച് ക​ട​ന്നു​പോ​യി​ട്ടും ബൊ​ഹ​റ ബാ​ക്കി​യാ​യി. വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ച​ളി​യി​ൽ കു​തി​ർ​ന്നു​കി​ട​ന്ന അ​വ​രെ ഒ​ടു​വി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ മ​ണി​ക്കൂ​റു​ക​ളെ​ടു​ത്താ​ണ് സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. മ​ര​ണ​മു​ന​മ്പി​ൽ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വി​ളി കാ​ത്ത് ഇ​നി​യു​മേ​റെ പേ​രു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രി​ൽ സ​ജീ​വ​മാ​ക്കു​ന്ന​താ​യി​രു​ന്നു ബൊ​ഹ​റ​യു​ടെ ര​ക്ഷ​പ്പെ​ട​ൽ. യു​ദ്ധം ജ​യി​ച്ച പോ​രാ​ളി​യെ​​പ്പോ​ലെ​യാ​യി​രു​ന്നു ബൊ​ഹ​റ​യു​ടെ മു​ഖ​മെ​ന്ന് ഇ​വ​രെ തി​ര​ഞ്ഞെ​ത്തി​യ ബ​ന്ധു ദീ​പ​ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

നേ​പ്പാ​ൾ-​തി​ബ​ത്ത് അ​തി​ർ​ത്തി​യി​ലെ തി​മൂ​റി​ൽ ക​സ്റ്റം​സ് ഏ​ജ​ന്റാ​യി​രു​ന്ന രാ​ജു ബു​ധ​ഥോ​ക്കി​ക്കും പ​റ​യാ​നു​ള്ള​ത് സ​മാ​ന​മാ​യ അ​തി​ജീ​വ​ന​ത്തി​ന്റെ ക​ഥ. ബു​ധ​നാ​ഴ്ച ത​ന്റെ മു​റി​യി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രി​ക്കെ​യാ​ണ് രാ​ജു വ​ലി​യ പ്ര​ക​മ്പ​നം കേ​ട്ട​ത്. ഭൂ​ച​ല​ന​മാ​കു​മെ​ന്ന് ക​രു​തി ഓ​ടി പു​റ​​ത്തി​റ​ങ്ങി​യ​പ്പോ​ൾ തി​മൂ​ർ ഗ്രാ​മം ഒ​ന്നാ​കെ ഒ​ലി​ച്ചു​പോ​കു​ന്ന ക​ര​ള​ലി​യി​ക്കും കാ​ഴ്ച​ക​ളാ​യി​രു​ന്നു ക​ൺ​മു​ന്നി​ൽ. ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വീ​ണ് കൈ​ക്ക് പ​രി​ക്കേ​റ്റു. ജീ​വ​ൻ മു​റു​കെ​പി​ടി​ച്ച് പി​ന്നെ​യും ഓ​ടി 500 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വ​ന​ത്തി​നു​ള്ളി​ലെ കു​ന്നി​ൻ​മു​ക​ളി​ൽ അ​ഭ​യം തേ​ടി​യാ​ണ് യു​വാ​വ് ജീ​വ​ൻ ര​ക്ഷി​ച്ച​ത്. ആ​കാ​ശം​മു​ട്ടെ ഉ​യ​ര​ത്തി​ലെ​ന്ന പോ​ലെ ഇ​ര​ച്ചെ​ത്തി​യ വെ​ള്ളം തി​മൂ​ർ അ​ങ്ങാ​ടി ന​ക്കി​ത്തു​ട​ച്ചു​പോ​യ​പ്പോ​ൾ എ​വി​ടെ പോ​കു​മെ​ന്ന് പോ​ലും അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഇ​തേ നാ​ട്ടു​കാ​ര​നാ​യ ഗൗ​തം പ​റ​യു​ന്നു. പി​റ്റേ​ന്ന് രാ​വി​ലെ സൈ​നി​ക ഹെ​ലി​കോ​പ്ട​ർ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന് ഉ​റ​പ്പാ​യ​ത്.

ര​ണ്ടു​വ​ശ​ത്തും ച​ളി​യി​ൽ കു​തി​ർ​ന്ന് വെ​ള്ളം ആ​ർ​ത്തി​ര​മ്പു​ന്ന​തി​നി​ടെ വീ​ടി​ന്റെ ടെ​റ​സി​ൽ ഒ​ന്നും ചെ​യ്യാ​നാ​കാ​തെ കു​ടും​ബം നോ​ക്കി​നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞോ​ടി​യി​രു​ന്നു. അ​നു​നി​മി​ഷം ശ​ക്തി​യാ​ർ​ജി​ച്ച വെ​ള്ള​പ്പാ​ച്ചി​ലി​ൽ പ​രി​സ​ര​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ൾ ഓ​രോ​ന്നാ​യി ഒ​ലി​ച്ചു​പോ​യി​ട്ടും ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ർ ഒ​ന്നും ചെ​യ്യാ​നാ​കാ​തെ നി​ന്നു. ഏ​റെ ക​ഴി​ഞ്ഞ് ഏ​റ്റ​വും മു​ക​ളി​ൽ ക​യ​റി ചു​വ​ന്ന തു​ണി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന വി​ഡി​യോ വേ​റെ​യും വ​ന്നു.

കവർച്ചക്കിറങ്ങി ആൾക്കൂട്ടം

കാ​ഠ്മ​ണ്ഡു: പ്ര​ള​യ​ത്തി​ന്റെ ​നെ​ഞ്ചു​ല​ക്കും കാ​ഴ്ച​ക​ൾ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന​തി​നി​ടെ നി​റ​യെ പ​ണ​വു​മാ​യി ഒ​ഴു​കി​യെ​ത്തി​യ ബാ​ങ്ക് ലോ​ക്ക​ർ ഒ​രു ഗ്രാ​മ​ത്തെ ക​വ​ർ​ച്ച​ക്കാ​രാ​ക്കി. പ്ര​ള​യം ആ​ദ്യ​മെ​ത്തി​യ ഗ്രാ​മ​ങ്ങ​ളി​ലൊ​ന്നാ​യ റ​സു​വ​യി​ൽ​നി​ന്ന് ഒ​ഴു​കി​യി​റ​ങ്ങി​യ ലോ​ക്ക​റി​ലു​ണ്ടാ​യി​രു​ന്ന​ത് 92 ല​ക്ഷം നേ​പ്പാ​ൾ രൂ​പ. പ​ല​നാ​ടു​ക​ൾ പി​ന്നി​ട്ട് ഒ​ടു​വി​ൽ ധാ​ഡി​ങ്ങി​ലാ​ണ് ലോ​ക്ക​ർ പു​ഴ​യ​രി​കി​ൽ കു​രു​ങ്ങി​നി​ന്ന​ത്. പ​ണ​പ്പെ​ട്ടി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ആ​ൾ​ക്കൂ​ട്ടം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മ​റ​ന്ന് സേ​ഫ് തു​റ​ന്ന് ക​വ​ർ​ച്ച​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Flood Disaster: 97-Year-Old Bohra Gets a Second Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.