നേ​പ്പാ​ൾ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ​വെ​ടി​ഞ്ഞ​വ​ർ​ക്കാ​യി കാ​ഠ്മ​ണ്ഡു​വി​ലെ പ​ശു​പ​തി സം​സ്കാ​ര കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ-​തി​ബ​ത്ത് അ​തി​ർ​ത്തി​യി​ൽ ഹി​മാ​നി ത​ക​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്ന​തി​നി​ടെ, ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ 320 ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​ർ​ന്ന് നേ​പ്പാ​ൾ-​ഇ​ന്ത്യ​ൻ സം​ഘ​ങ്ങ​ൾ.

ഇ​തി​നി​ടെ, മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 626 ആ​യി. 320ലേ​റെ ഇ​ന്ത്യ​ക്കാ​ര​ട​ക്കം 2500ഓ​ളം പേ​രെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല. ദു​ര​ന്തം നാ​ശം വി​ത​ച്ച റ​സു​വ​യി​ലെ ജ​ല​വൈ​ദ്യു​തി നി​ല​യ​ത്തി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച നാ​ല് ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രെ താ​മ​സി​യാ​തെ കാ​ഠ്മ​ണ്ഡു​വി​ലെ​ത്തി​ക്കും. ആ​കെ 88 ഇ​ന്ത്യ​ക്കാ​രെ​യാ​ണ് ഇ​തു​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും തി​ര​ച്ചി​ലി​നു​മാ​യി എ​ൻ.​ഡി.​ആ​ർ.​എ​ഫ് സം​ഘ​ങ്ങ​ളെ അ​യ​ക്കാ​ൻ ഇ​ന്ത്യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ങ്കി​ലും ആ​ദ്യം നി​ര​സി​ച്ച നേ​പ്പാ​ൾ സ​ർ​ക്കാ​ർ പി​ന്നീ​ട് പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി. ഇ​തോ​ടെ, ഇ​ന്ത്യ മെ​ഡി​ക്ക​ൽ സം​ഘ​ത്തേ​യും തു​ര​ങ്ക ര​ക്ഷാ​വി​ദ​ഗ്ധ​രേ​യും ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളും അ​യ​ച്ച് തി​ര​ച്ചി​ൽ വ്യാ​പി​പ്പിച്ചി​രി​ക്കു​ക​യാ​ണ്. വി​ദേ​ശ മ​ന്ത്രാ​ല​യം ശ​നി​യാ​ഴ്ച പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 287 ആ​ണ്. കാ​ണാ​താ​യ ഇ​ന്ത്യ​ൻ വം​ശ​ജ​ർ 128 ഉം.

​ചൈ​ന അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്ത് കു​ടു​ങ്ങി​യ 400ലേ​റെ ഇ​ന്ത്യ​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണ്. 149 പേ​രെ ചൈ​ന​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​ച്ചി​രു​ന്നു. കൈ​ലാ​സ് മാ​ന​സ​സ​രോ​വ​ർ യാ​ത്ര​ക്കാ​യി എ​ത്തി​യ സം​ഘ​ത്തി​ലെ 100ഓ​ളം ഇ​ന്ത്യ​ൻ വം​ശ​ജ​രെ​ക്കു​റി​ച്ചും വി​വ​ര​മി​ല്ല.

ഈ ​സം​ഘ​ത്തി​ലെ നി​ര​വ​ധി പേ​രെ കാ​ണാ​താ​യ​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. അ​തി​നി​ടെ, നേ​പ്പാ​ളി​ന് സ​ഹാ​യ​വു​മാ​യി ഇ​ന്ത്യ​യു​ടെ മൂ​ന്നാം വി​മാ​നം കാ​ഠ്മ​ണ്ഡു​വി​ലെ​ത്തി. കൂ​ടു​ത​ൽ സ​ഹാ​യം നേ​പ്പാ​ളി​നെ​ത്തി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ബെ​യ്‍ലി പാ​ല​ങ്ങ​ൾ ന​ൽ​കാ​ൻ നേ​പ്പാ​ൾ ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ഡി.​എ​ൻ.​എ സാ​മ്പി​ളു​ക​ളു​ടെ അ​പ​ഗ്ര​ഥ​ന​ത്തി​ൽ സ​ഹാ​യി​ക്കാ​ൻ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഫോ​റ​ൻ​സി​ക് വി​ദ​ഗ്‌​ധ​രു​ടെ സം​ഘ​ങ്ങ​ളും കാ​ഠ്മ​ണ്ഡു​വി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. തു​ര​ങ്ക​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രെ ക​ണ്ടെ​ത്താ​നും ര​ക്ഷി​ക്കാ​നു​മു​ള്ള സം​ഘ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

നേ​പ്പാ​ളി​ൽ 517ഉം ​ചൈ​ന​യി​ൽ 260ഉം ​അ​ട​ക്കം കാ​ണാ​താ​യ വി​ദേ​ശി​ക​ൾ 777 ആ​ണ്. ഇ​വ​രു​ടെ സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക. യു.​എ​സ് പൗ​ര​ന്മാ​ർ 90, മ​ലേ​ഷ്യ 51, ആ​സ്ട്രേ​ലി​യ 41, യു.​കെ 33, കാ​ന​ഡ 25, ജ​ർ​മ​നി എ​ട്ട്, സിം​ഗ​പ്പൂ​ർ ഒ​മ്പ​ത് എ​ന്നി​ങ്ങ​നെ 30ലേ​റെ രാ​ജ്യ​ക്കാ​ർ കാ​ണാ​താ​യ​വ​രി​ൽ പെ​ടും.

മ​ഞ്ഞു​ത​ടാ​കം ത​ക​ർ​ന്ന് ഇ​ര​ച്ചെ​ത്തി​യ വെ​ള്ളം റ​സു​വ ജി​ല്ല​യി​ൽ ഭോ​ട്ടെ കോ​ഷി ന​ദി​യി​ലാ​ണ് ​ബു​ധ​നാ​ഴ്ച മി​ന്ന​ൽ പ്ര​ള​യം തീ​ർ​ത്ത​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ ക​ന​ത്ത മ​ഴ​യും ഇ​ടി​മി​ന്ന​ലും ശ​ക്തി​യാ​ർ​ജി​ച്ച​ത് വീ​ണ്ടും ദു​ര​ന്ത​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ പ്ര​ള​യ മു​ന്ന​റി​യി​പ്പു​മു​ണ്ട്. 

Tags:    
News Summary - Nepal flood toll 626; Indians missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.