മോഹൻ ഭാഗവതുമായി ചർച്ചക്ക് തയാർ; നിലപാട് മയപ്പെടുത്തി യു.എസ് സമിതി തലവൻ

ന്യൂയോർക്ക്: ആർ.എസ്.എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, സംഘടനയുമായി ചർച്ചക്ക് തയാറാണെന്ന് യു.എസ് മതസ്വാതന്ത്ര്യ കമ്മീഷൻ (യു.എസ്.സി.ഐ.ആർ.എഫ്) തലവൻ ഡോ. ആസിഫ് മഹ്മൂദ്. ആർ.എസ്.എസ്‌ മേധാവി മോഹൻ ഭാഗവതുമായി ചർച്ച നടത്താൻ തങ്ങൾ സന്നദ്ധനാണെന്നും, അനുയോജ്യമായ സാഹചര്യമുണ്ടായാൽ കാണുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കൻ സന്ദർശനത്തിനെത്തിയ മോഹൻ ഭാഗവതിന് വിസ നിഷേധിക്കണമെന്നും സംഘടനക്ക് മേൽ ഉപരോധം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ദിവസങ്ങൾക്കകമാണ് ഈ പുതിയ നിലപാട് വന്നിരിക്കുന്നത്.

ന്യൂയോർക്കിൽ ശനിയാഴ്ച നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് മോഹൻ ഭാഗവത് അമേരിക്കയിൽ എത്തിയിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് ആർ.എസ്.എസിനെതിരെ യു.എസ് കമ്മീഷൻ രംഗത്തുവന്നത്. എന്നാൽ നിലപാട് മയപ്പെടുത്തിയ ഡോ. ആസിഫ് മഹ്മൂദ്, ചർച്ചയിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ക്‍യാറാണെന്ന് പ്രസ്താവിച്ചു. ‘ചർച്ചക്കുള്ള അവസരം ഒരിക്കലും ഞങ്ങൾ പാഴാക്കില്ല. അത്തരമൊരു സാഹചര്യം ഒത്തുവന്നാൽ ഞങ്ങൾ അദ്ദേഹവുമായി സംസാരിക്കാൻ തയാറാണ്. കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനും വ്യക്തത വരുത്താനും അതിലൂടെ സാധിക്കും. അവർക്ക് എന്തെങ്കിലും ഉറപ്പുകളോ വിശദീകരണങ്ങളോ നൽകാനുണ്ടെങ്കിൽ അത് കേട്ട് ഞങ്ങളുടെ നിലപാടിൽ മാറ്റം വരുത്താനും തയാറാണ്,’ - എ.എൻ.ഐയോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

ആരെയും ദ്രോഹിക്കുകയല്ല കമ്മീഷന്റെ ലക്ഷ്യമെന്നും, മറിച്ച് അടിച്ചമർത്തപ്പെടുന്ന ജനങ്ങൾക്ക് നന്മ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കമ്മീഷൻ, മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന നടപടികൾ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. മുൻപ് മോഹൻ ഭാഗവതിന്റെ യു.എസ് സന്ദർശനത്തെ എതിർത്തും അദ്ദേഹത്തിന്റെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും കമ്മീഷൻ രംഗത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ തുറന്ന സമീപനവുമായി മുന്നോട്ടുവന്നത് രാഷ്ട്രീയമായി വലിയ ചർച്ചയായിട്ടുണ്ട്. 

Tags:    
News Summary - US religious freedom panel chair open for dialogue with RSS days after sanctions call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.