കോംഗോയിൽ വൻ അഗ്​നിപർവത സ്​ഫോടനം; പതിനായിരങ്ങളുടെ പലായനം

കിൻഷാസ: കോംഗോയിലെ പ്രധാന നഗരമായ ഗോമക്കു സമീപം അഗ്​നിപർവതം പൊട്ടിത്തെറിച്ചു. ലോകത്ത്​ ഇപ്പോഴും സജീവമായ വലിയ അഗ്​നിപർവതങ്ങളിലൊന്നാണ്​ നയിരഗോംഗോ​.

ശനിയാഴ്​ച രാത്രിയോടെ ആരംഭിച്ച പൊട്ടിത്തെറിയെ തുടർന്ന്​ ആയിരക്കണക്കിന്​ നാട്ടുകാർ ഇതിനകം അതിർത്തി കടന്നതായി അയൽ രാജ്യമായ റുവാൻഡ അറിയിച്ചു. ഇവരെ സ്​കൂളുകളിലും ആരാധനാലയങ്ങളിലും പാർപ്പിച്ചുവരികയാണ്​.

നിറഗോംഗോ അഗ്​നിപർവതത്തിൽനിന്ന്​ ഗോമ പട്ടണത്തിലേക്ക്​ ശക്​തമായ ലാവ പ്രവാഹം തുടരുന്നത്​ ആശങ്കയോടെയാണ്​ രാജ്യം കാണുന്നത്​. അടിയന്തര സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ജീൻ മൈക്കൽ ലു​േക്കാൻഡെ തലസ്​ഥാനത്ത്​ യോഗം വിളിച്ചുചേർത്തിട്ടുണ്ട്​. വിമാനത്താവളത്തിൽ ലാവ എത്തിയതായി അധികൃതർ അറിയിച്ചു. 2002ലേതിനു സമാനമായ സാഹചര്യമുണ്ടായതാണ്​ ആശങ്ക ഇരട്ടിയാക്കുന്നത്​. 20 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽനിന്ന്​ 10 കിലോമീറ്റർ മാറിയുള്ള നയിരഗോംഗോ അഗ്​നിപർവതം 2002ൽ പൊട്ടിത്തെറിച്ച്​ 250 ഓളം പേർ മരിച്ചിരുന്നു. 125,000 പേർ ഭവന രഹിതരാകുകയും ചെയ്​തു. ഇത്തവണ നഗര മധ്യ​ത്തിലേക്ക്​ പ്രവേശിച്ചാൽ കനത്ത നാശനഷ്​ടം സംഭവിക്കുമെന്നാണ്​ മുന്നറിയിപ്പ്​.

രാത്രിയിലായതിനാൽ കുഞ്ഞുങ്ങളെ കൂട്ടി കിട്ടിയതുമായി കുടുംബങ്ങൾ കൂട്ട പലായനം തുടരുകയാണ്​. അഗ്​നിപർവതത്തിൽ പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നത്​ വലിയ പൊട്ടിത്തെറിയുടെ തുടക്കമാകുമോ എന്നാണ്​ അധികൃതർ ഭയക്കുന്നത്​. 



News Summary - Mount Nyiragongo: DR Congo plans to evacuate city as volcano erupts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.