പവർ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി കുരങ്ങൻ; ഇരുട്ടിലായി ശ്രീലങ്ക

കൊളംബോ: ശ്രീലങ്കയിൽ പവർ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി രാജ്യത്തെ ഇരുട്ടിലാക്കി കുരങ്ങൻ. തെക്കന്‍ കൊളംബോയിലാണ് സംഭവം.

ഒരു കുരങ്ങൻ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയതിനെ തുടർന്ന് വൈദ്യുതസംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്കു കാരണമെന്ന് ഊര്‍ജമന്ത്രി കുമാര ജയകൊടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഞായറാഴ്ച 11.30 ന് തുടങ്ങിയ വൈദ്യുതി തടസ്സം ഇതുവരെയായിട്ടും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ചില പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും തകരാര്‍ പൂർണമായി പരിഹരിക്കാനായിട്ടില്ല. എത്രയുംവേഗം സേവനം പുനഃസ്ഥാപിക്കാന്‍ എന്‍ജിനിയര്‍മാര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

2022-ലെ വേനല്‍ക്കാലത്ത് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായപ്പോഴും ശ്രീലങ്കക്കാര്‍ക്ക് മാസങ്ങളോളം വൈദ്യുതിതടസം നേരിട്ടിരുന്നു.

Tags:    
News Summary - Monkey causes power outage, plunging Sri Lanka into darkness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.