ചിഷിനാവു(മൾഡോവ): കടുത്ത പ്രതിഷേധത്തെ തുടർന്ന് മൾഡോവയുടെ റഷ്യൻ അനുകൂല പ്രധാനമന്ത്രി അയോൺ ചിഷു രാജിവെച്ചു. മൾഡോവയുടെ 14ാമത് പ്രധാനമന്ത്രിയായിരുന്നു. റഷ്യൻ അനുകൂല നയങ്ങളുമായി 2019 നവംബറിലാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്.
രാജ്യത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാശ്ചാത്യ അനുകൂല പ്രസിഡൻറ് മിയ സാൻഡു അധികാരമേൽക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഇദ്ദേഹത്തിെൻറ രാജി. റഷ്യൻ അനുകൂലിയായ മുൻ പ്രസിഡൻറ് ഇഗോർ ഡോഡോണിെൻറ അടുത്ത സുഹൃത്തായ ചിഷു പ്രസിഡൻറ് സ്ഥാനം മാറിയതോടെയാണ് രാജി പ്രഖ്യാപിച്ചത്. 101 അംഗ സഭയിൽ 51 പേരുടെ അംഗബലത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയായി തുടർന്നത്. പുതിയ പ്രസിഡൻറിെൻറ കീഴിൽ അട്ടിമറി സാധ്യത മുന്നിൽ കണ്ടാണ് രാജി. യൂറോപ്യൻ യൂനിയനുമായുള്ള അടുത്ത സഹകരണത്തിലേക്ക് മൾഡോവ ചായുന്നുവെന്നതിെൻറ സൂചനയായാണ് അന്താരാഷ്ട്ര സമൂഹം സാൻഡുവിെൻറ വിജയത്തെ കാണുന്നത്.
പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ശേഷം ചിഷു സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേർ പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.