മോസ്കോ: കിഴക്കൻ യൂറോപ്യൻ രാജ്യമായ മോൽഡോവയുടെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥി മയ്യ സൻദുവിന് ജയം. നിലവിലുള്ള പ്രസിഡൻറ് ഇഗോർ ഡോഡോണ് 42 ശതമാനം വോട്ട് ലഭിച്ചപ്പോൾ സൻദുവിന് 57.7 ശതമാനംവോട്ട് കിട്ടി. അഞ്ചുദിവസത്തിനകം അന്തിമ ഫലപ്രഖ്യാപനമുണ്ടാകും.
മയ്യ രാജ്യത്തിെൻറ മുൻ പ്രധാനമന്ത്രിയാണ്. യൂറോപ്പിലെ ദരിദ്രരാജ്യങ്ങളിലൊന്നാണ് മോൽഡോവ. തെരഞ്ഞെടുപ്പിൽ ഡോഡോണുണ്ടായ തിരിച്ചടി റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിന് ക്ഷീണമാണ്. അദ്ദേഹം ഡോഡോണെ പരസ്യമായി പിന്തുണച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.