യു.എസിൽ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു; ആറ് പേർക്ക് പരിക്ക്

വാഷിങ്ടൺ: യു.എസിൽ റോക്ക് ഷോക്കിടെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ് ​പരിക്കേറ്റു. യു.എസ് നഗരമായ മിനിപോളിസിലാണ് വെടിവെപ്പുണ്ടായത്. റോക്ക് ഷോക്കായി എത്തിയവരാണ് വെടിവെപ്പിനിരയായത്.

രണ്ട് പേരാണ് ആളുകൾക്ക് നേരെ വെടിയുതിർത്തതെന്നാണ് പൊലീസ് നിഗമനം. വെടിവെപ്പിന് ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം, രണ്ട് പേർ അക്രത്തിൽ പങ്കാളിയായോയെന്ന് ഇനിയും സ്ഥിരീകരിച്ചില്ലെന്ന് പൊലീസ് മേധാവി ബ്രിയാൻ ഒ ഹാര പറഞ്ഞു.

പരിക്കേറ്റവരിൽ ചിലരെ പൊലീസെത്തുന്നതിന് മുമ്പ് തന്നെ ആശുപത്രിയിലെത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാരെണന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Minneapolis police search for suspects in backyard shooting that left 1 dead and 6 wounded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.